കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കൽ നടപടികൾ പുരോഗിമിക്കുമ്പോൾ സമീപപ്രദേശവാസികൾക്കും ഭീഷണി. ആൽഫ സെറിൻ ഫ്ലാറ്റ് സമുച്ചയത്തിന്റെ സമീപത്തെ വീടിന്റെ ടെറസിലേക്കുള്ള പടിയിൽ വിള്ളലുണ്ടായി. ഫ്ലാറ്റിന്റെ നീന്തൽക്കുളത്തോടു ചേർന്നുള്ള ഇരുനില കെട്ടിടം പൊളിക്കുന്നതിനിടെ ഇടിഞ്ഞു വീണാണ് വിള്ളലുണ്ടായത്. മതിയായ സുരക്ഷയില്ലാതെ പ്രാകൃത രീതിയിലാണ് ഫ്ലാറ്റുകൾ പൊളിക്കുന്നതെന്ന് സമീപവാസികൾ ആരോപിച്ചിരുന്നു.
"കഴിഞ്ഞ വെള്ളയാഴ്ച ജെ.സി.ബി വച്ച് പൊട്ടിച്ചു കഴിഞ്ഞപ്പോൾ അടുക്കളയിൽ നിന്ന് നിന്നനിൽപ്പിൽ പൊങ്ങിത്താണു. ഇതുസംബന്ധിച്ച് അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. വീണ്ടും പൊളിക്കാൻ ശ്രമിച്ചപ്പോൾ ജനങ്ങൾ ഒത്തുകൂടി നിറുത്തിവച്ചു. സബ് കളക്ടറെയും വിവരം അറിയിച്ചിരുന്നു. കൂടാതെ പൊലീസിലും പരാതിപ്പെട്ടു"-വീട്ടമ്മ പറഞ്ഞു.