കന്നഡ സൂപ്പർ സ്റ്റാർ രക്ഷി ഷെട്ടിനായകനാകുന്ന 'അവൻ ശ്രീമാൻ നാരായണ'യുടെ മലയാളം പതിപ്പിന്റെ ട്രെയിലർ നിവിൻ പോളിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു . കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം കോമഡി ആക്ഷൻ ഴോണറാണ്. വേറിട്ട അവതരണത്തിലൂടെ എന്നും നിറഞ്ഞു നിന്ന നായകനാണ് രക്ഷിത് ഷെട്ടി. കന്നടത്തിൽ സുപ്പര്ഹിറ് സിനിമകളുടെ ഭാഗമായ രക്ഷിത് ഷെട്ടിയുടെ 'ഉലിതാവരു കണ്ടാതെ' എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായിരുന്നു നിവിൻ പോളിയുടെ 'റിച്ചി'.
80കാലഘട്ടങ്ങളിൽ കർണാടകയിലെ 'അമരാവതി' എന്ന സാങ്കൽപ്പിക നഗരത്തിലെ അഴിമതിക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത് . വ്യത്യസ്തമായ കഥാപശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കോമഡി ആക്ഷൻ ട്രെയിലറാണ് പുറത്തിറക്കിയിട്ടുള്ളത്. നഷ്ട്ടപ്പെട്ട ഒരു നിധിയ്ക്കായി രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള മത്സരമാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ ഭൂരിഭാഗവും നടന്നത് വടക്കൻ കർണാടക മേഖലയിലാണ്. ആകെ മൊത്തത്തിൽ ഒരു പകിട കളിപോലെയാണ് ചിത്രമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്... രക്ഷിത് ഷെട്ടിയോടൊപ്പം ഷാൻവി ശ്രീവാസ്തവ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ബാലാജി മനോഹർ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഡിസംബർ 27 ന് ചിത്രം റിലീസ് ചെയ്യും.