തിരുവനന്തപുരം: സാങ്കേതികവിദ്യയിലൂടെയും പുതുമകളിലൂടെയും സുസ്ഥിരമായ സാനിറ്റേഷന്‍ സൗകര്യങ്ങള്‍ ഇന്ത്യയിലെ ആദ്യത്തെ ഇ-ടോയ്ലറ്റിലൂടെ അവതരിപ്പിച്ച ഇറാം സയന്റിഫിക് സൊല്യൂഷന്‍സിന് വീണ്ടും ആഗോളതലത്തില്‍ അംഗീകാരം. സാനിറ്റേഷന്‍ രംഗത്തെ വാണിജ്യ സാദ്ധ്യതകള്‍ ഏകോപിപ്പിക്കുന്ന ആഗോള ഏജന്‍സിയായ ടോയ്ലറ്റ് ബോര്‍ഡ് കൊയിലേഷന്‍ ആണ് 2020 ഗ്ലോബല്‍ കൊഹോര്‍ട്ട് ആയി ഇറാം സയന്റിഫിക്കിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ആഴ്ച്ച പൂനൈയില്‍ നടന്ന അഞ്ച് ദിവസം നീണ്ടു നിന്ന അന്തര്‍ദേശീയ സാനിറ്റേഷന്‍ ഇക്കണോമി സമ്മിറ്റ് 2019 എന്ന പരിപാടിയിലാണ് ഇറാം സയന്റിഫിക്കിന് അംഗീകാരം നല്‍കിയത്.
സ്വീറ്റ്സര്‍ലന്‍ഡിലെ ജനീവ ആസ്ഥാനമായ ടോയ്ലറ്റ് ബോര്‍ഡ് കൊയിലേഷന്‍ സാനിറ്റേഷന്‍, എം.എന്‍.സി കമ്പനികളായ യൂണിലിവര്‍, കിംബര്‍ലി ക്ലാര്‍ക്ക്, ലിക്സില്‍, ലോക ബാങ്ക് ഗ്രൂപ്പ്, യൂണിസെഫ്, എല്‍.ബി.സി എന്നിവ പങ്കാളികളായ കൂട്ടായ സംരംഭമാണ്. ഇറാം സയന്റിഫിക് എക്സിബിഷനുകളിലും കോണ്‍ഫറന്‍സുകളിലും പങ്കെടുത്തു. നവീകരണം, സാങ്കേതിക വിദ്യ, പരിസ്ഥിതി സൗഹാര്‍ദ്ദം, ആഗോളതലത്തില്‍ ശുചിത്വ ആവശ്യങ്ങള്‍ക്കുള്ള ചെലവ് കുറഞ്ഞ പരിഹാരമാര്‍ഗങ്ങള്‍ എന്നിവ സാനിറ്റേഷന്‍ ഇക്കണോമി സമ്മിറ്റ് 2019 ല്‍ ഇറാം സയന്റിഫിക്
പ്രദര്‍ശിപ്പിക്കുയുണ്ടായി.
പത്ത് വര്‍ഷങ്ങളായി ഇറാം സയന്റിഫിക് ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചു വരുന്നു. പന്ത്രണ്ട് ദശലക്ഷം ഉപഭോക്താക്കള്‍ ഇതിനോടകം ഇ-ടോയ്ലറ്റുകള്‍ ഉപയോഗിച്ച് കഴിഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്മാര്‍ട്ട് സിറ്റിയുമായി സഹകരിച്ച് നാലായിരത്തോളം ഇ-ടോയ്ലറ്റുകള്‍
സ്ഥാപിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളായ ഖത്തര്‍, കുവൈറ്റ് , ഒമാന്‍, നേപ്പാള്‍ എന്നിവിടങ്ങലിലും
ഇവയുടെ പ്രയോജനം ലഭ്യമാക്കിയിട്ടുണ്ട്. 2020 ഓടെ ടിബിസിയുടെ കണക്കനുസരിച്ച് 65 ബില്ല്യണ്‍ ടോളര്‍ ആണ് സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സാനിറ്റേഷന്‍ സമ്പദ് വ്യവസ്ഥ എസ്റ്റിമേറ്റ് ചെയ്യുന്നത്.
ഇറാമിനെ ആഗോള കോഹര്‍ട്ടായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ച് ജലസംരക്ഷണത്തിനും പരിസ്ഥിതി സൗഹാര്‍ദ്ദ പരിഹാരങ്ങള്‍ക്കായുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയെ ശക്തിപ്പെടുത്തുമെന്നും ഇറാം ഗ്രൂപ്പ് സി.എം.ഡി. ഡോ. സിദ്ദിഖ് അഹമ്മദ് അറിയിച്ചു. 2022 ഓടെ പതിനഞ്ച് രാജ്യങ്ങളില്‍ ഇ-ടോയ്ലറ്റുകള്‍ സ്ഥാപിക്കാനും
അതുവഴി 1 ബില്ല്യണ്‍ ജനങ്ങളിലേക്ക് ഇ-ടോയ്ലറ്റിന്റെ ഉപയോഗം പ്രയോജനം ഉറപ്പാക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. സെല്‍ഫ് ക്ലീനിംഗ്, ഐ.ഒ.റ്റി സംവിധാനത്തോടെ ഏറ്റവും നൂതനമായ സാനിറ്റേഷന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഇ-ടോയ്ലറ്റുകള്‍ വികസിപ്പിക്കുന്നതിന് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ് ഫൗണ്ടേഷന്‍സിന്റെ സഹായം ഇറാം സയന്റിഫിക്കിന് ലഭ്യമാണ്.