തിരുവനന്തപുരം:ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഡിസംബർ 2019 ടേം എൻഡ് പരീക്ഷകൾ ഡിസംബർ 2 മുതൽ 2020 ജനുവരി 3 വരെ നടത്തും. ഇഗ്‌നോയുടെ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിനു കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലായി 10 പരീക്ഷാ കേന്ദ്രങ്ങളിൽ 8500 ഓളം വിദ്യാർത്ഥികൾ പരീക്ഷയെഴുതും.ഇഗ്‌നോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്താം. പരീക്ഷ സമയത്ത് ഇഗ്‌നോയുടെ ഐഡി കാർഡ് കരുതേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി ഇഗ്‌നോ റീജിയണൽ സെന്റർ, രാജധാനി കോംപ്ലക്സ്, കിള്ളിപ്പാലം, കരമന. പി.ഒ. തിരുവനന്തപുരം ​ 695002 വിലാസത്തിൽ സമീപിക്കാം. ഫോൺ ​ 0471 ​ 2344113 / 2344120 / 9447044132.