malabar-gold

അങ്കമാലി: ഭവനരഹിതർക്ക് മലബാർ ചാരിറ്റബിൾ ട്രസ്‌റ്റ് ധനസഹായം വിതരണം ചെയ്‌തു. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. ധനസഹായ വിതരണം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് സീത സന്തോഷ്, വാർഡ് മെമ്പർ ബി.എം. വർഗീസ്, മലബാർ ഗ്രൂപ്പ് റീജിയണൽ ഹെഡ് വി.എസ്. ഷെഫീക്ക്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് അങ്കമാലി ഷോറൂം ഹെഡ് ഹാരിസ് അബൂബക്കർ, പി.വി. തോമസ്, സി.യു. ജബ്ബാർ, എം.പി. തോമസ്, ഷിജി പ്രിൻസ് എന്നിവർ സംബന്ധിച്ചു.