തിരുവനന്തപുരം: ആനയെ എഴുന്നള്ളിച്ച് ഉത്സവങ്ങൾ നടത്തുന്ന ക്ഷേത്രങ്ങൾ സോഷ്യൽ ഫോറസ്ട്രി ഓഫീസിൽ രജിസ്റ്റർ ചെയ്യണമെന്ന് കളക്ടറേറ്റിൽ ചേർന്ന നാട്ടാന പരിപാലന മോണിറ്ററിംഗ് കമ്മിറ്റി അറിയിച്ചു. 2012 വരെ ആനയെ പങ്കെടുപ്പിച്ചു ഉത്സവങ്ങൾ നടത്തിയിരുന്ന ക്ഷേത്രങ്ങൾക്കു മാത്രമേ രജിസ്റ്റർ ചെയാനും ഉത്സവങ്ങളിൽ ആനയെ പങ്കെടുപ്പിക്കാനും കഴിയൂ. പി.ടി.പി നഗറിൽ പ്രവർത്തിക്കുന്ന സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്റർ ഓഫീസിൽ ഡിസംബർ 31നകം അപേക്ഷ ലഭിക്കണം. ഫോൺ: 0471-2360462.