തിരുവനന്തപുരം: ബി.പി.സി.എൽ സ്വകാര്യവത്കരണത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജി.പി.ഒക്ക് മുന്നിൽ പ്രതിഷേധ ധർണനടത്തി. സമരം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി നേതാവ് ചെറുവയ്ക്കൽ പത്മകുമാർ സ്വാഗതം പറഞ്ഞു. സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ സി. ജയൻബാബു, ഇ.ജി. മോഹനൻ (സി.ഐ.ടി.യു), പട്ടം ശശിധരൻ, രാധാകൃഷ്ണൻ നായർ (എ.ഐ.ടി.യു.സി), ശ്രീകുമാരൻ നായർ (യു.ടി.യു.സി), ചന്ദ്രപ്രകാശ്, കടകംപള്ളി ഹരിദാസ് (ഐ.എൻ.ടി.യു.സി), ആർ. ബിജു (എ.ഐ.യു.ടി.യു.സി) എന്നിവർ സംസാരിച്ചു.