പരീക്ഷ മാറ്റി
ഇന്ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ (2019 അഡ്മിഷൻ) പരീക്ഷ ഡിസംബർ ഏഴിലേക്ക് മാറ്റി.
പരീക്ഷ തീയതി
സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018 ഒന്നാം സെമസ്റ്റർ എം.എസ് സി മെഡിക്കൽ ബയോകെമിസ്ട്രി (2010 അഡ്മിഷൻ) ബേസിക്‌സ് ഓഫ് മെഡിക്കൽ മൈക്രോബയോളജി പേപ്പറിന്റെ പരീക്ഷ ഡിസംബർ 4നും, നാലാം സെമസ്റ്റർ പരീക്ഷയുടെ എൻഡോക്രനോളജി ആൻഡ് റീപ്രൊഡക്ടീവ് ബയോളജി പേപ്പറിന്റെ പരീക്ഷ 5 നും നടക്കും.
ഒന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെന്റേഷൻ (2008, 2009, 2013 അഡ്മിഷൻ) പരീക്ഷകൾ ഡിസംബർ 4 നും രണ്ടാം സെമസ്റ്റർ (2008, 20092013 അഡ്മിഷൻ) പരീക്ഷകൾ ഡിസംബർ 9 നും മൂന്നാം സെമസ്റ്റർ പരീക്ഷകൾ 16 നും നാലാം സെമസ്റ്റർ പരീക്ഷകൾ 20 നും ആരംഭിക്കും.
എം.എസ് സി കമ്പ്യൂട്ടർ സയൻസ് ഒന്നാം സെമസ്റ്റർ (2007 അഡ്മിഷൻ) പരീക്ഷകൾ ഡിസംബർ നാലിനും രണ്ടാം സെമസ്റ്റർ പരീക്ഷകൾ അഞ്ചിനും മൂന്നാം സെമസ്റ്റർ (2007 അഡ്മിഷൻ) പരീക്ഷ ഒൻപതിനും നാലാം സെമസ്റ്റർ (2005 അഡ്മിഷൻ) പരീക്ഷകൾ 10നും ആരംഭിക്കും.
എം.എസ്‌സി ബയോഇൻഫോർമാറ്റിക്‌സ് (2005 അഡ്മിഷൻ) ഒന്നാം സെമസ്റ്റർ പരീക്ഷകൾ ഡിസംബർ നാലിനും രണ്ടാം സെമസ്റ്റർ പരീക്ഷകൾ ആറിനും ആരംഭിക്കും.
എം.എസ്‌സി ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് കമ്പ്യൂട്ടർ കമ്മ്യൂണക്കേഷൻ (2010 അഡ്മിഷൻ) രണ്ടാം സെമസ്റ്റർ പരീക്ഷ ഡിസംബർ നാലിനും മൂന്നാം സെമസ്റ്റർ പരീക്ഷകൾ അഞ്ചിനും ആരംഭിക്കും.
മാസ്റ്റർ ഒഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ എം.എച്ച്.എ. മൂന്നാം സെമസ്റ്റർ (2010 അഡ്മിഷൻ) പരീക്ഷകൾ ഡിസംബർ നാലുമുതൽ ആരംഭിക്കും.
എം.എസ്‌സി ബയോടെക്‌നോളജി മൂന്നാം സെമസ്റ്റർ (2006 അഡ്മിഷൻ) പരീക്ഷകൾ ഡിസംബർ നാലുമുതൽ ആരംഭിക്കും.
മാസ്റ്റർ ഒഫ് അപ്ലൈഡ് സയൻസ് ഇൻ ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ നാലാം സെമസ്റ്റർ (2012 അഡ്മിഷൻ) പരീക്ഷ ഡിസംബർ നാലിന് നടക്കും.
എം.എസ് സി അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് നാലാം സെമസ്റ്റർ (2013 അഡ്മിഷൻ) പരീക്ഷകൾ ഡിസംബർ നാലുമുതൽ ആരംഭിക്കും. ഗാന്ധിനഗർ എസ്.എം.ഇ.യിലാണ് പരീക്ഷകൾ നടക്കുക.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.സി.എ റഗുലർ/സപ്ലിമെന്ററി (അഫിലയേറ്റഡ് കോളേജ്, സീപാസ്) ഒക്‌ടോബർ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 2, 4 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.