ടൈംടേബിൾ
എം.സി.എ (2015 സ്കീം) അഞ്ചാം സെമസ്റ്റർ റഗുലർ & സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എം.ബി.എ (2014 & 2018 സ്കീം - ഫുൾടൈം (യു.ഐ.എം ഉൾപ്പെടെ/ട്രാവൽ ആൻഡ് ടൂറിസം/റഗുലർ (ഈവനിംഗ്) പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എം.ബി.എ (ഫുൾടൈം/റഗുലർ - ഈവനിംഗ്/യു.ഐ.എം/ട്രാവൽ ആൻഡ് ടൂറിസം) (2014 സ്കീം) പരീക്ഷയുടെപ്രോജക്ട്/വൈവ ഡിസംബർ 3 മുതൽ ആരംഭിക്കും.
ഡിസംബർ 6 മുതൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി.ജി പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷാതീയതി
അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി ത്രിവത്സര പരീക്ഷകൾ ജനുവരി 3 മുതൽ ആരംഭിക്കും.
മൂന്നാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം പരീക്ഷകൾ ഡിസംബർ 30 ന് ആരംഭിക്കും. നാലാം സെമസ്റ്റർ പി.ജി ക്ലാസുകൾ 2020 ജനുവരി 9 മുതൽ ആരംഭിക്കും. പ്രോജക്ട് സമർപ്പിക്കുന്നതിനുളള അവസാന തീയതി ഏപ്രിൽ 16.
തീയതി നീട്ടി
മൂന്നാം സെമസ്റ്റർ ബി.എസ്.സി ബോട്ടണി ആൻഡ് ബയോടെക്നോളജി, ബി.എസ് സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (2013 അഡ്മിഷന് മുൻപ്) (2012 അഡ്മിഷൻ സപ്ലിമെന്ററി, 2010, 2011 അഡ്മിഷൻമേഴ്സിചാൻസ്) പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുളള തീയതി ഡിസംബർ 10 വരെ നീട്ടി.
ദശദിന പഠന ക്യാമ്പ്
അറബിക് വിഭാഗം എക്സ്റ്റൻഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ജനുവരി 2 മുതൽ 12 വരെ ദശദിന പഠന ക്യാമ്പ് നടത്തുന്നു. അറബിക് അദ്ധ്യാപന രീതിശാസ്ത്രം, ക്ലാസ്റൂം മനഃശാസ്ത്രം, ലൈഫ് സ്കിൽസ്, മൈൻഡ് പവർ, എൻ.എൽ.പി, നേതൃപരിശീലനം, അഡോളസെന്റ് കൗൺസലിംഗ്, പാരന്റിംഗ് മുതലായ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്. സ്കൂളുകളിലെയും മദ്രസകളിലെയും അറബി ഭാഷാ അദ്ധ്യാപകർക്കും ഗവേഷകർക്കും അറബി ഭാഷാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. കാര്യവട്ടം കാമ്പസിൽ നടക്കുന്നപ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യമുളളവർ ഡിസംബർ 10 ന് മുമ്പ് www.arabicku.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യുക.ഫോൺ: 0471 – 2308846, 9747318105
നാഷണൽ ക്വിസ് മത്സരം
അന്താരാഷ്ട്ര അറബിദിനത്തോട് അനുബന്ധിച്ച് സർവകലാശാല അറബിക് വിഭാഗം നാഷണൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. അറബിഭാഷ, സാഹിത്യം, ഇന്ത്യയിലെ അറബിയുടെ വികാസം, ഇന്ത്യൻ ഭാഷകൾക്കും നാഗരികതക്കും സംസ്കാരത്തിനും വാണിജ്യത്തിനും അറബിയുടെ സംഭാവന, ഇൻഡോഅറബ് ലിറ്ററേച്ചർ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് മത്സരം. കാര്യവട്ടം കാമ്പസിൽ ഡിസംബർ 15 ന് നടക്കുന്ന മൽസരത്തിൽ പങ്കെടുക്കാൻ താല്പര്യമുളളവർ 9562722485 എന്ന നമ്പറിൽ ബന്ധപ്പെടുക.