കൊച്ചി: എച്ച്.ആർ പ്രൊഫഷണലുകളുടെ ദേശീയ കൂട്ടായ്മയായ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് പേഴ്‌സണൽ മാനേജ്‌മെന്റിന്റെ (എൻ.ഐ.പി.എം) ദക്ഷിണമേഖലാ സമ്മേളനം ഡിസംബർ അഞ്ച്, ആറ് തീയതികളിൽ കൊച്ചി ലെ മെറിഡിയനിൽ നടക്കും. അഞ്ചിന് വൈകിട്ട് അഞ്ചിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
'വ്യവസായം 4.0: എച്ച്.ആറിന്റെ ഭാവി - പുതുദശാബ്‌ദത്തിൽ തൊഴിൽ ശക്തിയുടെയും തൊഴിലിടത്തിന്റെയും പുനർവിന്യാസം" എന്നതാണ് ഇക്കുറി പ്രമേയമെന്ന് എൻ.ഐ.പി.എം കേരള ചെയർമാൻ കെ. ലാൽജോൺ പറഞ്ഞു. വിവരങ്ങൾക്ക്: 0484-2393489, ഇ-മെയില്‍: kc@nipmkerala.org