sensex

കൊച്ചി: സർവകാല റെക്കാഡ് ഉയരം കുറിച്ച് സെൻസെക്‌സിന്റെ മുന്നേറ്രം. 109 പോയിന്റ് നേട്ടവുമായി പുതിയ ഉയരമായ 41,130ലാണ് സെൻസെക്‌സ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. 50 പോയിന്റ് നേട്ടവുമായി 12,151ലാണ് വ്യാപാരാന്ത്യം നിഫ്‌റ്രി. ഇന്നലെ ഒരുവേള സെൻസെക്‌സ് 41,163 വരെ ഉയർന്നിരുന്നു.

അമേരിക്ക-ചൈന വ്യാപാരയുദ്ധം അവസാനിച്ചേക്കുമെന്ന സൂചനകളാണ് ഓഹരിക്കുതിപ്പിന് കാരണം. യെസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ടാറ്റാ സ്‌റ്റീൽ, എസ്.ബി.ഐ., ഭാരതി എയർടെൽ എന്നിവയാണ് ഇന്നലെ നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികൾ.