തിരുവനന്തപുരം: മേയേഴ്‌സ്‌ കപ്പ്‌ ഫുട്‌ബാൾ ടൂർണമെന്റിന്റെ ആദ്യ സെമി ഫൈനലിൽ ഇന്ന് കേരള പൊലീസും ഗോകുലം എഫ്‌.സിയും തമ്മിൽ ഏറ്റുമുട്ടും. ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ വൈകിട്ട് 3.15നാണ്‌ കിക്കോഫ്. ഇന്നലെ നടന്ന ഗ്രൂപ്പ്‌ മത്സരത്തിൽ എയർ ഇന്ത്യയും ഇന്ത്യൻ നേവിയും ഒരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.