കൊച്ചി: സമയനിഷ്‌ഠ പാലിച്ച വിമാനക്കമ്പനികളുടെ പട്ടികയിൽ തുടർച്ചയായ 14-ാം മാസവും ഒന്നാംസ്ഥാനത്ത് ഗോ എയർ. ഡയറക്‌ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ) റിപ്പോർട്ട് പ്രകാരം ഒക്‌ടോബറിൽ 79.9 ശതമാനം കൃത്യതയാണ് സമയത്തിൽ ഗോ എയർ പാലിച്ചത്. 13.78 ലക്ഷം പേർ ഒക്‌ടോബറിൽ ഗോ എയറിലൂടെ യാത്ര ചെയ്‌തു. ഗോ എയറിന്റെ 14-ാം വാർഷിക വേളകൂടിയാണിത്. ഇന്ത്യയിലെ 25 നഗരങ്ങളിലായി പ്രതിദിനം 325 സർവീസുകളാണ് ഗോ എയർ നടത്തുന്നത്. എട്ട് പ്രമുഖ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലേക്കും ഗോ എയറിന് സർവീസുണ്ട്.