കൊച്ചി: ബാങ്ക് ഒഫ് ഇന്ത്യ കേരള സോണൽ ഓഫീസിൽ ഭരണഘടനാ ദിനമാചരിച്ചു. സോണൽ മാനേജർ വി. മഹേഷ് കുമാർ, ഡെപ്യൂട്ടി സോണൽ മാനേജർ ജി. വിമൽകുമാർ എന്നിവർ ആമുഖം വായിച്ചു. 2020 നവംബർ 26 വരെ പൗരന്മാരുടെ കർത്തവ്യ ബോധവത്കരണ കാമ്പയിൻ നടത്തുമെന്നും ഇതോടനുബന്ധിച്ച് പൊതുപരിപാടികൾ സംഘടിപ്പിക്കുമെന്നും വി. മഹേഷ് കുമാർ പറഞ്ഞു.