rape-attempt

മേപ്പാടി: ആദിവാസി കോളനിയിൽ പതിന്നാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അച്ഛനെതിരെയും പരിസരത്തെ ഒരു ഓട്ടോ ഡ്രൈവറുടെ പേരിലും പോക്സോ വകുപ്പനുസരിച്ച് പൊലീസ് കേസെടുത്തു. ചൈൽഡ് ലൈനിൽ നിന്ന് വിവരം കിട്ടിയതോടെ മേപ്പാടി പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മദ്യം നൽകി നാലഞ്ചു പേർ തന്നെ പീഡിപ്പിച്ചതായാണ് കുട്ടി ചൈൽഡ് ലൈൻ അധികൃതരോടു പറഞ്ഞത്. എന്നാൽ,​ പൊലീസിനു നൽകിയ മൊഴി അച്ഛനും ഓട്ടോ ഡ്രൈവറും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ്.വീട്ടിലെ സാഹചര്യം തീരെ മോശമായ അവസ്ഥയിൽ രണ്ടു വർഷം മുമ്പ് കുട്ടിയെ ചൈൽഡ് ലൈൻ ഇടപെട്ട് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ അഭയകേന്ദ്രത്തിൽ താമസിപ്പിച്ചിരുന്നു. ദിവസങ്ങൾക്കു മുമ്പാണ് കുട്ടി ആവശ്യപ്പെട്ടതനുസരിച്ച് വീട്ടിലേക്ക് തിരിച്ച് എത്തിച്ചത്. മദ്യലഹരിയിൽ അച്ഛൻ തീരെ മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോൾ ഭീഷണിപ്പെടുത്തിയതായും കുട്ടി പറയുന്നു.