കെ.സി.എ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയും പേടിഎം ആപ്പ്, പേടിഎം ഇൻസൈഡർ, പേടിഎം വെബ്‌സൈറ്റ്(www.insider.in, paytm.com, keralacricketassociation.com) എന്നിവ വഴിയും ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. ഒരാൾക്ക് ഒരു ഇമെയിൽ ഐഡിയിൽ നിന്നും ഒരു മൊബൈൽ നമ്പറിൽ നിന്നും ആറ് ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം.

വിദ്യാർഥികൾ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സ്റ്റുഡന്റ് തിരിച്ചറിയൽ കാർഡ് നൽകുകയും ഇതേ കാർഡ് സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിൽ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. മറ്റുള്ളവർ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനായി ഫോട്ടോ പതിച്ച ഒരു തിരിച്ചറിയൽ കാർഡ് പരിശോധനയ്ക്ക് വിധേയമാക്കണം.
ടിക്കറ്റുകൾ അക്ഷയ ഇ കേന്ദ്രങ്ങൾ വഴിയും ലഭ്യമാണ്.

ആക്‌സിസ് ബാങ്കാണ് മത്സരത്തിന്റെ ബാങ്കിങ്ങ് പാർട്ട്ണർ. അനന്തപുരി ഹോസ്പിറ്റൽ മെഡിക്കൽപാർട്ട്ണറും വെറൈറ്റി ഐസ്‌ക്രീം റിഫ്രെഷ്‌മെന്റ് പാർട്ട്ണറുമാണ്.