relation-ship-

സെക്‌സിനെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകളാണ് നാം ജീവിക്കുന്ന സമൂഹത്തിലുള്ളത്.. സമൂഹമാണ് നമ്മുടേത്. ഇത്തരം തെറ്റിദ്ധാരണകളാണ് പലപ്പോഴും ലൈംഗിക ജീവിതം ആസ്വദിക്കുന്നതില്‍ നിന്ന് നമ്മളെ പിന്നോട്ടടിക്കുന്നത്.

സ്വയംഭോഗത്തെക്കുറിച്ചും തെറ്റായ ധാരണകളും പഠനങ്ങളുമുണ്ട്. സ്വയംഭോഗം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.. എന്നാൽ സ്വ...ംഭോഗം ഒരിക്കലും ശാരീരികമായ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നില്ല എന്നാണ് യഥാർത്ഥ പഠനങ്ങൾ..

ആർത്തവ സമയത്തോ അതിനുശേഷമുള്ള ആദ്യ ദിവസങ്ങളിലോ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ഗർഭം ധരിക്കില്ലെന്നാണ് പൊതുവേയുള്ള ധാരണ. ഗർഭം ധരിക്കാൻ സാധ്യതയില്ലാത്തതിനാൽ ഈ സമയമാണ് സെക്‌സിന് ഏറ്റവും സുരക്ഷിതമെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. എന്നാൽ ഈ കാലയളവിലും ഗർഭധാരണം സംഭവിച്ച അനുഭവങ്ങളുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ലൈംഗിക ബന്ധത്തിനുശേഷം ഏഴു ദിവസം വരെ ശുക്ലം ശരീരത്തിൽ നിലനിൽക്കുന്നതിനാലാണ് ഇത്. ആർത്തവ ചക്രത്തിൽ മാറ്റം വരികയും അണ്ഡവിസർജനം നേരത്തെ നടക്കുകയും ചെയ്‌താൽ ഗർഭിണിയാകാനുള്ള സാദ്ധ്യത കൂടുതലാണ്.

കോണ്ടം ഉപയോഗിക്കുന്നത് ലൈംഗികബന്ധത്തിൽ വേണ്ടത്ര തൃപ്തിനല്‍കില്ലെന്ന് കരുതുന്ന വലിയ വിഭാഗമുണ്ട്. എന്നാൽ, സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് കോണ്ടം ഉപയോഗിക്കുന്നത് നല്ലതാണ് എന്നതാണ് ഡോക്ടർമാർ പറയുന്നത്. ഗർഭധാരണം ഒഴിവാക്കാനും ലൈംഗികരോഗങ്ങൾ പകരാതിരിക്കാനുമുള്ള ഏറ്റവും മികച്ച വഴിയാണ് കോണ്ടത്തിന്റെ ഉപയോഗം. ലൈംഗിക ബന്ധം സുരക്ഷിതമാക്കണമെങ്കിൽ കോണ്ടം ഉപയോഗിക്കുന്നത് ശീലമാക്കണം.

യോനിയിലൂടെയുള്ള ബന്ധം മാത്രമാണ് യഥാർത്ഥ ലൈംഗിക ബന്ധമെന്ന് കരുതുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ അത് വളരെ തെറ്റായ ഒരു ചിന്താഗതിയാണ്. സ്‌നേഹത്തോടെയുള്ള ആലിംഗനവും ചുംബനവും ലൈംഗികച്ചുവയുള്ള സംസാരവും ലൈംഗിക ബന്ധത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഇവയും ലൈംഗിക ബന്ധത്തിൽ ഉൾപ്പെടുന്നു. ആദ്യ ചുംബനം മുതൽ രതിമൂർച്ഛയ്ക്കുശേഷമുള്ള അവസാന ചുംബനം വരെയുള്ള ഓരോ കാര്യങ്ങളും ലൈംഗിക ബന്ധത്തിൽപ്പെടുന്ന കാര്യങ്ങളാണ്.

ഓറൽ സെക്‌സിലൂടെ പലപ്പോഴും രതിമൂർച്ഛ സംഭവിച്ചേക്കാം. യോനിയിലൂടെയുള്ള ബന്ധത്തിലൂടെ മാത്രമാണ് രതിമൂർച്ഛ സംഭവിക്കുകയെന്ന് കരുതുന്നത് തീർത്തും തെറ്റാണ്. ഓരോ സ്ത്രീയിലെയും ക്ലിറ്റോറൽ ഉത്തേജനം വ്യത്യസ്തമാണ്. പല രീതിയിലൂടെയായിരിക്കും സ്ത്രീകളിലെ ഉത്തേജനം സാധ്യമാകുക. പങ്കാളിക്ക് രതിമൂർച്ഛ സംഭവിക്കുന്നത് ഏത് സാഹചര്യത്തിലാണെന്ന് അപ്പുറത്തുള്ള വ്യക്തി മനസിലാക്കേണ്ടതാണ്.