മലപ്പുറം : കുറ്റിപ്പുറത്ത് കോളജ് അദ്ധ്യാപികയെ പീഡനത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. ലൗ ജിഹാദിനാണ് യുവാവ് ശ്രമിച്ചതെന്ന് പരാതിക്കാരിയായ യുവതി ആരോപിക്കുന്നു. പ്രണയത്തിലായിരിക്കെ ഇസ്ലാം മതത്തിലേക്ക് മാറാൻ ഇയാൾനിര്‍ബന്ധിച്ചിരുന്നു. മുസ്ലിം സമുദായം തന്നെ അംഗീകരിക്കണമെങ്കിൽ മുസ്ലിം ആചാരങ്ങൾ പഠിക്കണമെന്നും ഇയാൾആവശ്യപ്പെട്ടിരുന്നു. ലൗ ജിഹാദ് ഗ്രൂപ്പിൽ നിന്നും പണം കൈപ്പറ്റിയാണോ, തന്നെ മതപരിവർത്തനത്തിന് നിര്‍ബന്ധിച്ചതെന്ന് സംശയമുണ്ടെന്നും കോഴിക്കോട് സ്വദേശിയായ യുവതി പറഞ്ഞു.
തൃശൂര്‍ പെരുമ്പിലാവ് സ്വദേശി കോട്ടോൽപഴഞ്ഞി മുഹമ്മദ് ഹാഫിസിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്.. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം യുവാവ് വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. പിന്നീട് യുവതിയുടെ അശ്ലീലചിത്രങ്ങൾ പ്രരിപ്പിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നു. നഗ്‌നചിത്രങ്ങൾ ഒളിക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചത് ഹാഫിസാണന്നാണ് യുവതിയുടെ മൊഴി. അശ്ലീല വെബ്‌സൈറ്റുകളിലും ഫേസ്ബുക്കിലും വാട്‌സാപ്പിലുമെല്ലാം ദൃശ്യങ്ങൾ പോസ്റ്റു ചെയ്തതും ഹാഫിസാണന്ന് യുവതി തെളിവ് നൽകിയിട്ടുണ്ട്.
കുറ്റിപ്പുറം കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായിരിക്കെയാണ്, പൊന്നാനി കോളജില്‍ പ്രൊഫസറായിരുന്ന യുവാവുമായി യുവതി പ്രണയത്തിലാകുന്നത്. കോളേജ് പഠനകാലം മുതൽ ഇവർ തമ്മിൽ പരിചയമുണ്ടായിരുന്നു. വിവാഹവാഗ്ദാനം നൽകിയ ലൈംഗിക ചൂഷണം നടത്തിയ പ്രതി, യുവതിയെ മാർച്ചിൽ വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാൽ വിവാഹതീയതിക്ക് മുമ്പുതന്നെ മുഹമ്മദ് ഹാഫിസ് രഹസ്യമായി അജ്മാനിലേക്ക് കടക്കുകയായിരുന്നു.
വിവാഹത്തിന് മുന്നോടിയായി താൻ നിരവധി മുസ്ലിം ആചാരങ്ങൾ പഠിച്ചു. ഇപ്പോൾ മുസ്ലിം മതമല്ലാതെ മറ്റൊരു മതവും സ്വീകരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. പെൺകുട്ടികളെ പ്രണയിച്ച് മതംമാറ്റിക്കുന്ന ലൗ ജിഹാദ് സംഘത്തിലെ കണ്ണിയോണോ ഇയാളെന്ന് സംശയമുണ്ടെന്നും യുവതി പൊലീസിനോട് പറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ, തനിക്ക് സ്വന്തം വീട്ടിലേക്കുപോലും പോകാനാകാത്ത അവസ്ഥയാണ്. തന്നെ വഞ്ചിച്ച് പോയപ്പോൾ നൽകിയ പരാതിയിൽ പൊലീസ് കാര്യമായ അന്വേഷണം നടത്താതിരുന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായതെന്നും യുവതി പരാതിപ്പെടുന്നു.
കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് പ്രതി നഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇതോടൊപ്പം യുവതിയുടെ ഫോൺനമ്പറും അഡ്രസും നൽകിയതോടെ, യുവതിയുടെ വാട്‌സ് ആപ്പ്, ഫേസ്ബുക്ക് അക്കൗണ്ടുകളിലേക്ക് ആയിരക്കണക്കിന് അശ്ലീല കോളുകളും സന്ദേശങ്ങളുമാണ് എത്തുന്നതെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് പൊലീസ്. പ്രതിയെ കേരളത്തിൽഎത്തിക്കുന്നതിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാനാണ് പൊലീസിന്റെ തീരുമാനം. കേസന്വേഷിക്കാന്‍ നാർക്കോട്ടിക് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. ഡിവൈ.എസ്..പി പി..പി ഷംസിനാണ് അന്വേഷണ ചുമതല.