മുംബയ് : പ്രസവത്തെതുടർന്ന് രണ്ട് വർഷത്തോളമായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ഇന്ത്യൻ വനിതാ ടെന്നിസ് താരം സാനിയ മിർസ തിരിച്ചെത്തുന്നു. അടുത്ത ജനുവരിയിൽ നടക്കുന്ന ഹൊബാർട്ട് ഒാപ്പണിൽ കളിക്കുമെന്നാണ് 33 കാരിയായ സാനിയ അറിയിച്ചിരിക്കുന്നത്. 2017 ൽ ചൈന ഒാപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്.