jayasurya

കാ​ഞ്ഞ​ങ്ങാ​ട്:​ ​"​അ​ന്ന് ​ശ​കു​ന്ത​ള​യാ​യി​ട്ടാ​ണ് ​അ​ഭി​ന​യി​ച്ച​ത്,​ ​കൊ​ള്ളാ​മെ​ന്ന് ​അ​ദ്ധ്യാ​പ​ക​രും​ ​കൂ​ട്ടു​കാ​രും​ ​പ​റ​ഞ്ഞ​താ​ണ് ​ഇ​ത്തി​രി​ ​ആ​ശ്വാ​സം​"​-​ ​ന​ട​ൻ​ ​ജ​യ​സൂ​ര്യ​ ​പ​റ​‌​ഞ്ഞു.​ ​ക​ലോ​ത്സ​വ​ത്തി​ന്റെ​ ​ഉദ്ഘാ​ട​ന​ ​ച​ട​ങ്ങി​ൽ​ ​മു​ഖ്യ​ ​അ​തി​ഥി​യാ​യെ​ത്തി​യ​താ​ണ് ​ജ​യ​സൂ​ര്യ.​ ​ക​ണ്ണൂ​രി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​'​വെ​ള്ളം​'​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​നി​ന്നാ​ണ് ​ക​ലാ​ന​ഗ​രി​യി​ലെ​ത്തി​യ​ത്.​ ​എ​ല്ലാ​ ​ചി​രി​ക്കു​ന്ന​ ​മു​ഖ​ങ്ങ​ൾ​ക്കും​ ​ന​ല്ല​ന​മ​സ്കാ​രം​ ​എ​ന്ന് ​പ​റ​‌​‌​ഞ്ഞു​തു​ട​ങ്ങി​യ​ ​ന​ട​ൻ​ ​ത​ന്റെ​ ​ക​ലോ​ത്സ​വ​ ​ഓ​ർ​മ്മ​ക​ളി​ലേ​ക്ക് ​ഊ​ളി​യി​ട്ടു.


തൃ​പ്പൂ​ണി​ത്തു​റ​ ​സം​സ്കൃ​ത​ ​ഹൈ​സ്കൂ​ളി​ൽ​ ​ഒ​ൻ​പ​താം​ ​ക്ളാ​സി​ൽ​ ​പ​ഠി​ക്കു​മ്പോ​ഴാ​ണ് ​ക​ലോ​ത്സ​വ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്.​ ​അ​ന്ന് ​സ്കൂ​ളി​ൽ​ ​നി​ന്നു​മു​ള്ള​ ​സം​സ്കൃ​ത​ ​നാ​ട​ക​ത്തി​ലാ​യി​രു​ന്നു​ ​വേ​ഷം.​ ​ക്ളാ​സി​ലെ​ ​ഗ​ജ​കേ​സ​രി​ക്ക് ​ല​ഭി​ച്ച​ത് ​സ്ത്രീ​വേ​ഷ​മാ​ണ്.​ ​ശ​കു​ന്ത​ള​യാ​യി​ ​ഒ​രു​ങ്ങി​ ​ത​ട്ടേ​ക്കേ​റി.​ ​സം​സ്ഥാ​ന​ ​സ്കൂ​ൾ​ ​ക​ലോ​ത്സ​വ​ത്തി​ന് ​ര​ണ്ടാം​ ​സ്ഥാ​ന​വും​ ​നാ​ട​ക​ത്തി​ന് ​ല​ഭി​ച്ചി​രു​ന്ന​താ​യി​ ​ജ​യ​സൂ​ര്യ​ ​ഓ​ർ​ക്കു​ന്നു.​ ​മ​റ്റ് ​പ​ല​രു​ടെ​യും​ ​ഡ​യ​ലോ​ഗു​ക​ൾ​ ​ഇ​പ്പോ​ഴും​ ​കാ​ണാ​പ്പാ​ഠ​മാ​ണ്.​ ​എ​ന്നാ​ൽ​ ​താ​ൻ​ ​അ​ന്നു​പ​റ​ഞ്ഞ​തൊ​ക്കെ​ ​മ​റ​ന്നു.​ ​അ​ന്ന് ​തു​ട​ങ്ങി​യ​ ​അ​ഭി​ന​യം​ ​ത​നി​ക്ക് ​ജീ​വി​ത​ത്തി​ൽ​ ​മു​ത​ൽ​ക്കൂ​ട്ടാ​യി​ ​മാ​റി​യെ​ന്നും​ ​ജ​യ​സൂ​ര്യ​ ​കേ​ര​ള​ ​കൗ​മു​ദി​യോ​ട് ​പ​റ​‌​ഞ്ഞു.