ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഏലയ്ക്കാ ചേർത്ത വെള്ളം ആരോഗ്യത്തിന് മികച്ച പാനീയമാണ്.വിറ്റാമിൻ സി സമ്പുഷ്ടമാണിത്. ജലദോഷം, പനി എന്നിവയെ പ്രതിരോധിക്കുന്ന ഏലയ്ക്കാ വെള്ളം ഹൃദയാരോഗ്യം സംരക്ഷിക്കുകയും രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കുകയും ചെയ്യും. ഏലയ്ക്കയിലെ മാംഗനീസ് രക്തത്തിലെ ഗ്ളൂക്കോസ് തോത് നിയന്ത്രിക്കുന്നതിനാൽ പ്രമേഹത്തിന് ശമനം നൽകും. ചുളിവുകൾ അകറ്റി ചർമ്മത്തിന് ആരോഗ്യവും യൗവനവും ലഭിക്കാൻ ഏലയ്ക്കാ വെള്ളം ഉത്തമമാണ്. ഇതിലെ ഫൈറ്റോന്യൂട്രിയന്റുകൾ രക്തയോട്ടം വർദ്ധിപ്പിയ്ക്കും. ആസ്തമ, ശ്വസന പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള പ്രതിവിധിയുമാണ് ഏലയ്ക്കാ വെള്ളം.
വിളർച്ച പരിഹരിക്കാനും രക്തപ്രസാദം കൈവരിക്കാനും സഹായകം. ഗ്യാസ്ട്രബിൾ അടക്കമുള്ള ദഹനപ്രശ്നങ്ങൾ അകറ്റി ദഹനം സുഗമമാക്കും. തൊണ്ടയിലെ അസ്വസ്ഥതകളും ചുമയും തടയും.