മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സത്കർമ്മങ്ങൾ ചെയ്യും. വരവും ചെലവും തുല്യമായിരിക്കും. ഉപരിപഠനത്തിന് അവസരം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അധികാര പരിധി വർദ്ധിക്കും. അഭിപ്രായ സമന്വയമുണ്ടാകും. തർക്കങ്ങൾ പരിഹരിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആവശ്യം അറിഞ്ഞു പ്രവർത്തിക്കും. ആത്മാഭിമാനം ഉണ്ടാകും. സഹോദരഗുണം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആത്മധൈര്യം വർദ്ധിക്കും. അദ്ധ്വാനത്തിനു പൂർണഫലം. പ്രശ്നങ്ങളെ അതിജീവിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പൊതുപ്രവർത്തനത്തിൽ വിജയം. അനുകൂല അനുഭവങ്ങൾ. നിഷ്ഠകൾ പാലിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആത്മാഭിമാനം ഉണ്ടാകും. സുതാര്യതയുള്ള സമീപനം. ആരോപണങ്ങളെ അതിജീവിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
കുടുംബത്തിൽ സ്വസ്ഥത. അറിവുകൾ പ്രാവർത്തികമാക്കും. ഉദ്യോഗമാറ്റമുണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. ഭാവനകൾ യാഥാർത്ഥ്യമാകും. ജനപിന്തുണ വർദ്ധിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഹ്രസ്വകാല പാഠ്യപദ്ധതിക്കു ചേരും. സാഹചര്യങ്ങളെ അതിജീവിക്കും. ആത്മവിശ്വാസം വർദ്ധിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വിഷമഘട്ടങ്ങളെ തരണം ചെയ്യും. സംയുക്ത സംരംഭങ്ങൾ. മുൻകോപം നിയന്ത്രിക്കണം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആവശ്യങ്ങൾ പരിഗണിക്കും. പ്രലോഭനത്തിൽ അകപ്പെടരുത്. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ലക്ഷ്യപ്രാപ്തി നേടും. അവസരങ്ങൾ പ്രയോജനപ്പെടുത്തും. പുതിയ ആശയങ്ങൾ അവലംബിക്കും.