നിര്‍മാതാക്കള്‍ നടൻ ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി രംഗത്തെത്തി. നിര്‍മാതക്കള്‍ അവരുടെ നിലപാട് പറഞ്ഞു, അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷെ രാഷ്ട്രീയവും മനുഷ്യാവകാശങ്ങളുമായ കാര്യങ്ങളില്‍ ഇടപെടുന്ന താരങ്ങളൊക്കെ എവിടെപോയി എന്ന് ഹരീഷ് പേരടി ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.
"ആഷിക്അബു...ശ്യാംപുഷ്ക്കരൻ...രാജീവ് രവി ...ഗീതു മോഹൻദാസ്...പാർവതിതിരുവോത്ത്...ഇനിയുമുണ്ട് പേരുകൾ ...നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ...നിങ്ങളുടെ സിനിമയിൽ അഭിനയിച്ച ഷെയിൻ നീഗം എന്ന നടന്റെ പ്രശ്നം ലോകംമുഴുവനുള്ള മലയാളികൾ ചർച്ചചെയ്യുന്നു"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നിർമ്മാതക്കളുടെ സംഘടന അവരുടെ നിലപാട് വ്യകതമാക്കി...ശരിയാണെങ്കിലും തെറ്റാണെങ്കിലും അത് അവരുടെ നിലപാടാണ്...യോജിക്കാം ... വിയോജിക്കാം..ഇനിയെങ്കിലും പറയു...ആഷിക്അബു...ശ്യാംപുഷ്ക്കരൻ...രാജീവ് രവി ...ഗീതു മോഹൻദാസ്...പാർവതിതിരുവോത്ത്...ഇനിയുമുണ്ട് പേരുകൾ ...നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ...നിങ്ങളുടെ സിനിമയിൽ അഭിനയിച്ച ഷെയിൻ നീഗം എന്ന നടന്റെ പ്രശനം ലോകംമുഴുവനുള്ള മലയാളികൾ ചർച്ചചെയ്യുന്നു...മലയാള സിനിമയിലെയും അന്യഭാഷ സിനിമകളിലെയും രാഷ്ട്രിയത്തെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന നിങ്ങൾക്ക് എന്താണ് പറ്റിയത്..അവനെ നിങ്ങൾ അനുകുലിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായത്തിനായി കേരളം കാത്തിരിക്കുന്നു..