k-surendran

ആര്യനാട്: രാജ്യത്ത് ഗാന്ധിയൻ മൂല്യങ്ങൾ കാത്ത് സംരക്ഷിക്കുന്നതും അധികാരത്തിലെത്തിയപ്പോൾ നടപ്പിലാക്കുന്നതും മോദി സർക്കാരാണെന്ന് കെ. സുരേന്ദ്രൻ. ബി.ജെ.പി അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗാന്ധിജി സങ്കൽപ്പ പദയാത്ര ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധി പേര് അർഹതയില്ലാതെ ഉപയോഗിക്കുകയും ആ പേര് ഉപയോഗിച്ച് രാജ്യത്തെ കൊള്ളയടിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.150 ജന്മശതാബ്ദി വർഷത്തിൽ മോദി സർക്കാർ ഗാന്ധിയൻ മൂല്യങ്ങളുടെ സംരക്ഷിച്ച് ചരിത്രത്തിലെ സുവർണ്ണകാലഘട്ടത്തിലേക്ക് എത്തിക്കുകയാണെന്ന് സി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു.

യോഗത്തിൽ മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി സുധീർ അഡ്വ. ആർ.എസ് രാജീവ്,വെങ്ങാനൂർ സതീശ്, കല്ലയം വിജയകുമാർ മലയിൻകീഴ് രാധാകൃഷ്ണൻ, മുക്കം പാലമൂട് ബിജു പുതുകുളങ്ങര അനി, എം.വി രെഞ്ചിത്ത് തുടങ്ങിയവർ പങ്കെടുത്തു.