pakistan-pm

ഇസ്ലാമാബാദ്: രാത്രിയില്‍ മരങ്ങള്‍ ഓക്‌സിജന്‍ ഉൽപാദിപ്പിക്കുന്നുവെന്ന വിചിത്ര വാദവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ രംഗത്തെത്തി. ഒരു പ്രസംഗത്തിനിടെയായിരുന്നു ഇമ്രാന് അമളി പറ്റിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാണ് ഇമ്രാന്റെ പ്രസംഗം. മരങ്ങൾ രാത്രിയിൽ ഓക്സിജൻ ഉൽപാദിപ്പിക്കുന്നു എന്നാണ് 15 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ അദ്ദേഹം പറയുന്നത്. പാകിസ്ഥാൻ ജേർണലിസ്റ്റ് നൈല ഇനയാത്ത് അടുത്തിടെ ഇമ്രാൻ ഖാൻ ആളുകളെ അഭിസംബോധന ചെയ്യുന്ന ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രസംഗം.

"കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 70 ശതമാനം പച്ചപ്പും വെട്ടിനശിപ്പിച്ചു. ഇതിന്റെ പ്രത്യാഘാതങ്ങൾ നമുക്ക് നേരിടേണ്ടി വരും. മരങ്ങളാണ് കാർബൺ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്യുന്നത്, മരങ്ങൾ വായു വൃത്തിയാക്കുന്നു. മരങ്ങൾ രാത്രിയിലാണ് ഓക്സിജൻ പുറപ്പെടുവിക്കുന്നത്" ഇതായിരുന്നു പ്രസംഗത്തിലെ പ്രധാന ഭാഗം.

Trees produce oxygen at night: Einstein Khan. pic.twitter.com/Kqb3ODLySY

— Naila Inayat नायला इनायत (@nailainayat) November 27, 2019


മരങ്ങള്‍ രാത്രിയില്‍ ഓക്‌സിജന്‍ വലിച്ചെടുക്കുകയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുകയും ചെയ്യുന്നുവെന്നാണ് ശാസ്ത്രീയ വിശദീകരണം. എന്നാല്‍,​ രാത്രിയില്‍ മരങ്ങള്‍ ഓക്‌സിജന്‍ പുറന്തുള്ളുന്നുവെന്നാണ് ഇമ്രാന്‍ഖാന്റെ പുതിയ പ്രസ്താവന. സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇമ്രാന്റെ വാദം. പ്രധാനമന്ത്രിയെ ചോദ്യം ചെയ്തും പരിഹസിച്ചും പാകിസ്ഥാന്‍ സ്വദേശികള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

. @ImranKhanPTI

I have great respect to you being
an Oxford graduate !!
See my son's , grade 7, biology lesson !!! pic.twitter.com/Gn2qHGvcsh

— JayasreeVijayan (@JayasreeVijayan) November 27, 2019


പാകിസ്ഥാനിലെ മരങ്ങള്‍ രാത്രിയില്‍ ഓക്‌സിജനാണോ പുറന്തള്ളുന്നതെന്ന ചോദ്യവുമാണ് സോഷ്യൽ മീഡിയയില്‍ ഉയരുന്നത്. ഇമ്രാന്‍ ഖാന്‍ ഓക്‌സ്‌ഫോര്‍ഡ് ബിരുദധാരി തന്നെയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇമ്രാനില്‍ നിന്നും ചില പുതിയ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന അടക്കമുള്ള ട്വീറ്റുകളും ഉണ്ട്.