കുഞ്ഞുങ്ങൾ പാട്ടുപാടുന്നതിന്റെയും, കുസൃതി കാണിക്കുന്നതിന്റെയുമൊക്കെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയൊയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. കലോത്സവ വേദിയിൽ നിന്നുള്ള ഒരു കൊച്ചുമിടുക്കിയുടെ കഥകളിയാണ് സമൂഹമാദ്ധ്യമങ്ങളുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. വേദിയിൽ ഒരു വിദ്യാർത്ഥി കഥകളി അവതരിപ്പിച്ചുകൊണ്ടിരിക്കെ കാണികൾക്കിടയിലുള്ള ഒരു കൊച്ചുകുട്ടി അത് അനുകരിക്കുകയാണ്.