നിവേദ്യത്തിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഭാമ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇവർ വിവാഹിതരായാൽ, ജനപ്രിയൻ,സെവൻസ് തുടങ്ങി നിരവധി ചിത്രങ്ങളിലഭിനയിക്കാൻ നടിക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല, തെലുങ്ക്,തമിഴ്, കന്നഡ ചിത്രങ്ങളിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഭാമയ്ക്ക് സാധിച്ചിട്ടുണ്ട്.
മുപ്പത്തൊന്നുകാരിയായ ഭാമയിപ്പോൾ വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ്. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വിവാഹത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ബിസിനസുകാരനായ അരുണാണ് വരൻ. ഇതൊരു പ്രണയ വിവാഹമല്ല, വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമാണെന്നും ഭാമ വ്യക്തമാക്കി.