അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് അർഹതപ്പെട്ട ജ്ഞാനപീഠം വൈകിയാണെങ്കിലും ആ കൈകളിൽ എത്തുമ്പോൾ അക്കിത്തത്തിന്റെ മഹത്വം അവാർഡ് കമ്മിറ്റിയിൽ വാദിച്ചു നേടിയെടുത്തതിന് കവി പ്രഭാവർമ്മയ്ക്ക് മലയാളഭാഷ നന്ദി പറയണം.
ഒമ്പതംഗ ജൂറിയുടെ അവസാന പരിഗണനയിൽ വന്നവർ അസാമിൽ നിന്ന് നാലമണി ഫുക്കാൻ,കന്നടയിൽ നിന്ന് വീരപ്പമൊയ്ലി, ബംഗാളിയിൽ നിന്ന് ദേബേഷ് റേ,തമിഴിൽ നിന്ന് വൈരമുത്തു, മറാത്തിയിൽ നിന്ന് മഹേഷ് എൻ. കുബ്ബാർ എന്നിവരായിരുന്നു. ഏറ്റവുമൊടുവിൽ അക്കിത്തവും മഹേഷും തമ്മിലായിരുന്നു മത്സരം.
ജൂറി അംഗമായ പ്രഭാവർമ്മ ഉന്നയിച്ച വാദമുഖങ്ങളാണ് ഒടുവിൽ അക്കിത്തത്തെ തേടി ജ്ഞാനപീഠമെത്താൻ കാരണം. പാരമ്പര്യവും ആധുനികതയും ഒരുപോലെ സമന്വയിപ്പിച്ച കവി,ഇന്ത്യൻ സാഹിത്യത്തിൽത്തന്നെ ആധുനികതയുടെ പതാകവാഹകൻ,അസാധാരണമായ ഉൾക്കാഴ്ച, ശ്രീമഹാഭാഗവതത്തെ 14613 ശ്ളോകങ്ങളായി പരിഭാഷപ്പെടുത്തി. 2400 പേജുളള ഗ്രന്ഥമാണത്. അക്കിത്തത്തെ വെല്ലാൻ പിന്നെ ആരുമില്ലായിരുന്നു.