ചെന്നൈയിലെ മയിലാപുരിൽ സ്ഥിതി ചെയ്യുന്ന ഏഴ് ശിവക്ഷേത്രങ്ങളിൽ ഒന്നാണ് വാലീശ്വരൻ കോവിൽ. രണ്ടായിരം വർഷം പഴക്കമുള്ള പുരാതനമായ ഈ ക്ഷേത്രം ചോഴന്മാരാൽ നിർമ്മിക്കപ്പെട്ട് സംരക്ഷിക്കിച്ച് പോന്നതാണ്. ബാലി ഇവിടെ ഈശ്വരനെ (ശിവനെ) പ്രാർത്ഥിച്ച് തൊഴുതതിനാൽ ശിവന് ബാലീശ്വരൻ എന്ന പേരും ലഭിച്ചു. ബാലി മഹാവീരനായി ശക്തിയെടുത്തതും ജീവിച്ചിരുന്നിടത്തോളം കാലം മുഴുവൻ കിഷ്‌കിന്ധയുടെ രാജാവായിരിക്കാൻ അനുഗ്രഹം നേടിയതും ഇവിടെ വച്ചാണത്രേ.
ഇവിടെ ശ്രീകോവിലിന്റെ വാതിൽ കിഴക്കോട്ട് അഭിമുഖമായിട്ടാണെങ്കിലും വടക്കുഭാഗത്താണ് ചുറ്റുമതിൽ വാതിൽ. ഇതിനെ കുബേരവാതിൽ എന്നു പറയുന്നു. എന്തുകൊണ്ടെന്നാൽ ബാലി വടക്കോട്ട് നോക്കിയിരുന്നതുകൊണ്ടാണത്രേ ഇവിടെ തപസനുഷ്‌ഠിച്ചിരുന്നത്. ക്ഷേത്രത്തിൽ വടക്ക് കിഴക്ക് ഭാഗത്തായി പഞ്ചലംഗിവുമുണ്ട്. ഇവിടെ ശാന്തമായിരുന്ന ഏകാഗ്രതയോടെ ധ്യാനം ചെയ്‌താൽ ഇവിടെ കുടികൊള്ളുന്ന സൂക്ഷ്മ ശക്തികളെ അറിയാൻ സാധിക്കുമത്രേ.
അഷ്‌ടമി ദിവസം പഞ്ചലിംഗത്തിന് സാമ്പ്രാണി പുക കാണിച്ച് പ്രാർത്ഥിച്ചാൽ മദ്യപാനശീലത്തിൽ നിന്ന് മുക്തിനേടാനാകുമെന്നും മാതളപ്പഴം കൊണ്ട് അഭിഷേകം ചെയ്‌താൽ സമ്പത്ത് വർദ്ധിക്കുമെന്നുമാണ് വിശ്വാസം.