sandeep-g-warrier

സിനിമ മേഖലയിൽ പുതിയ തലമുറയിൽപ്പെട്ടവരിൽ ലഹരി ഉപയോഗം കൂടുന്നെന്ന നിർമ്മാതാക്കളുടെ ആരോപണം ശരിവച്ച് ബാബുരാജ് ഉൾപ്പെടെയുള്ള ചില സിനിമാ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ സിനിമാ മേഖലയിൽ ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം ഇതാദ്യമായി കണ്ടുപിടിച്ചതാണോ എന്ന് ചോദിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി.വാര്യര്‍.

യുവനടന്മാർ ലഹരി മരുന്നുകൾക്ക് അടിമകൾ ആണെങ്കിൽ കാസ്റ്റിംഗ് കൗച്ച് ഉൾപ്പെടെ സകലമാന വൃത്തികേടുകളും നിർമാതാക്കളും ചെയ്യുന്നില്ലേയെന്ന് അദ്ദേഹം കുറിപ്പിലൂടെ ചോദിക്കുന്നു. രണ്ടു പക്ഷത്തും തെറ്റുണ്ടെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

എന്ത് പ്രഹസനാണ് സജി ? സിനിമാമേഖലയിൽ ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം ഇതാദ്യമായി കണ്ടുപിടിച്ചതാണോ ?

കഞ്ചാവിനെ മഹത്വവൽക്കരിക്കുന്ന സിനിമയെടുത്തത് സംവിധാന നിർമ്മാണ അഭിനയ ദമ്പതികൾ അല്ലേ? ആയിരക്കണക്കിന് യുവാക്കളെ കഞ്ചാവിന് അടിമകളാക്കി മാറ്റിയത് ആ സിനിമയാണെന്ന കാര്യത്തിൽ ആർക്കാണ് തർക്കമുള്ളത് ? കേരളത്തിലെ സാംസ്കാരിക നായകന്മാർക്ക് ഇളനീരിൽ മദ്യം ഒഴിച്ച് ശീലിപ്പിച്ച മോഹൻലാലിനോട് മാത്രമേ വിരോധമുള്ളൂ.

യുവനടൻമാർ ലഹരി മരുന്നുകൾക്ക് അടിമകൾ ആണെങ്കിൽ കാസ്റ്റിംഗ് കൗച്ച് ഉൾപ്പെടെ സകലമാന വൃത്തികേടുകളും നിർമാതാക്കളും ചെയ്യുന്നില്ലേ? യുവ നടൻമാർ മാത്രം കുറ്റക്കാർ, നിർമ്മാതാക്കൾ മുഴുവൻ മാന്യന്മാർ... അത് ശരിയല്ല. രണ്ടു പക്ഷത്തും തെറ്റുണ്ട്. അമ്പ് കൊള്ളാത്തവരില്ല കുരുക്കളിൽ.