മുംബയ്: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യ സർക്കാർ ഇന്ന് നിയമസഭയിൽ വിശ്വാസ വോട്ട് തേടും. ഇതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്. വിശ്വാസ വോട്ട് തേടാൻ ഡിസംബർ മൂന്നു വരെയാണ് ഗവർണർ സമയം അനുവദിച്ചത്.
ശിവസേന- കോൺഗ്രസ്- എൻ.സി.പി സഖ്യം (മഹാ വികാസ് അഘാഡി ) സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചപ്പോൾ 162 എം.എൽ.എമാരുടെ പിന്തുണക്കത്തുകളാണ് ഗവർണർക്ക് സമർപ്പിച്ചത്. എന്നാൽ പിന്തുണയ്ക്കുന്നവരുടെ എണ്ണം ഇപ്പോൾ 170 കവിഞ്ഞെന്ന് സഖ്യം അവകാശപ്പെടുന്നു.
അതിനിടെ, ഉദ്ധവ് താക്കറെ ഇന്നലെ സംസ്ഥാന സെക്രട്ടേറിയേറ്റായ മന്ത്രാലയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ചുമതലയേറ്റു.