news

ഷെയ്ന്‍ നിഗത്തെ വിലക്കിയത് തെറ്റ് എന്ന് ഫെഫ്ക. ലഹരി ഉപയോഗത്തിന് തെളിവുണ്ടെങ്കില്‍ അന്വേഷിക്കാം എന്ന് സര്‍ക്കാര്‍.

1. ഷൂട്ടിംഗ് സെറ്റുകളിലെ റെയ്ഡ് അപ്രായോഗികമെന്ന് സംവിധായകരുടെ സംഘടന ഫെഫ്ക. ലഹരി സംബന്ധിച്ച നിര്‍മാതാക്കളുടെ പ്രതികരണം അതി വൈകാരികം ആണ്. ഷെയ്ന്‍ നിഗം പെരുമാറിയ രീതി തെറ്റാണ്. എന്നാല്‍ കൂട്ടായ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്ക പെടണം. നിര്‍മാതാക്കള്‍ സിനിമ ഉപേക്ഷിക്കരുത് എന്നും ഉണ്ണിക്കൃഷ്ണന്‍ ആവശ്യപ്പെട്ടു. പ്രൊഡ്യൂസഴ്സ് അസോസിയേഷന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മാതാക്കളുടെ സംഘടനാ പ്രസിഡന്റ് രഞ്ജിത്താണ് പുതു തലമുറയിലെ ചില നടന്മാര്‍ സിനിമാ സെറ്റില്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നവരാണെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചത്.




2. നിര്‍മാതാക്കളുടെ ആരോപണം ശരിവച്ച് അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ബാബുരാജും രംഗത്തെത്തി. സിനിമാ സെറ്റുകളില്‍ ലഹരി മരുന്നിന്റെ ഉപയോഗം വ്യാപകം ആണെന്നും പൊലീസ് പരിശോധന ഉണ്ടായാല്‍ പലരും കുടുങ്ങുമെന്നും ബാബുരാജ് പറഞ്ഞു. ഷെയ്ന്‍ നിഗമിന്റെ വിഷയത്തില്‍ ഇടപെടാന്‍ അമ്മയ്ക്കു പരിമിതിയുണ്ടെന്നും ബാബുരാജ് വ്യക്തമാക്കി. അതിനിടെ, സിനിമാ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന ആരോപണത്തോടു പ്രതികരിച്ച് മന്ത്രി എ.കെ. ബാലന്‍. സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്. ആധികാരികമായി തെളിവോടെ പറഞ്ഞാല്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. സിനിമാ സെറ്റുകളില്‍ റെയ്ഡ് നടത്താന്‍ സര്‍ക്കാരിന് ഒരു ബുദ്ധിമുട്ടുമില്ലെന്നും എ.കെ. ബാലന്‍
3. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരില്‍ ചിലര്‍ സ്വര്‍ണ കടത്തുമായി ബന്ധമുള്ളവര്‍ ആണെന്ന് ഡി.ആര്‍.ഐ സ്ഥിരീകരിച്ചു. നേരത്തെ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബി വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.
4. കടയ്ക്കലില്‍ വാഹന പരിശോധനയ്ക്കിടെ, ബൈക്ക് യാത്രികനെ പൊലീസുകാരന്‍ ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തിയ സംഭവത്തില്‍ പൊലീസിനെ വെട്ടിലാക്കി യുവാവിന്റെ മൊഴി. ബൈക്ക് നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടില്ലെന്നും കൈകാണിക്കാതെ ആണ് ലാത്തി എറിഞ്ഞതെന്നും പരിക്കേറ്റ യുവാവ് പറഞ്ഞു. ലാത്തി ടയറില്‍ കുടുങ്ങിയാണു ബൈക്ക് മറിഞ്ഞത് എന്നും യുവാവ് വ്യക്തമാക്കി.
5 കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ എച്ച്.ഡി കുമാര സ്വാമി, സിദ്ധരാമയ്യ എന്നിവര്‍ക്ക് എതിരെ രാജ്യദ്രോഹ കേസ്. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന് എതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന് ആണ് കേസ്. മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, പി.സി.സി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു, മുന്‍ മന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവര്‍ അടക്കം 23 നേതാക്കള്‍ കേസില്‍ പ്രതികളാണ്
6. മൊബൈല്‍ സേവന ദാതാക്കളുടെ താരിഫ് വര്‍ധിപ്പിക്കാന്‍ ഉള്ള തീരുമാനത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഇടപെടില്ല എന്ന് സൂചന. കമ്പനികള്‍ ഒന്നടങ്കം വില വര്‍ധിപ്പിക്കും എന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ട്രായ് ഇടപെടുന്നത് ഗുണം ചെയ്യില്ല എന്ന വിലയിരുത്തല്‍ ആണ്. നിലവില്‍ തറവില നിശ്ചയിക്കാന്‍ തീരുമാനിച്ചിട്ടില്ല എന്നും ഇത് മറ്റൊരു അവസരത്തില്‍ ആലോചിക്കാം എന്നാണ് ട്രായ് നിലപട്. എജിആറിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ടെലികോം കമ്പനികള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കും എന്ന് പ്രഖ്യാപിച്ചത്. ഇതിന് മുമ്പ് തന്നെ ജിയോ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു.
7. അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനം മത്സരങ്ങള്‍ പുരോഗമിക്കവെ, നാടന്‍പാട്ട് വേദിയില്‍ പ്രതിഷേധം. 2000 വാട്ട് ശബ്ദ സംവിധാനം ആണ് വേദിയില്‍ ഒരുക്കി ഇരുന്നത്. എന്നാല്‍ ഇത് പ്രകടനത്തെ ബാധിക്കും എന്നും 5000 വാട്ട് എങ്കിലും വേണം എന്നും പരിശീലകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒരു മണിക്കൂറോളം മത്സരം തടസപ്പെട്ടു. തുടര്‍ന്ന് പ്രതിഷേധിച്ച 5 പേരെ പൊലീസ് വേദിയില്‍ നിന്ന് മാറ്റി. പിന്നീട് ആണ് മത്സരം പുനരാരംഭിച്ചത്. കലോത്സവ വിധി നിര്‍ണയം കുറ്റമറ്റതാക്കാന്‍ ജാഗരൂകരായി വിജിലന്‍സ് ഉദ്യോഗസ്ഥരും രംഗത്ത്
2. നൃത്ത അദ്ധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പണം വാങ്ങി ഫലം നിര്‍ണയം അട്ടിമറിക്കുന്നു എന്ന ആരോപണം നേരിട്ട വിധി കര്‍ത്താവിനെ മാറ്റി. ഒപ്പന വേധിയില്‍ വിധികര്‍ത്താവായി നിയോഗിക്കപ്പെട്ട തൃശൂര്‍ സ്വദേശിയെയാണ് മാറ്റിയത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവിന് ഇതേ കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. പകരം മറ്റൊരാളെ വിധി കര്‍ത്താവായി നിയോഗിക്കുകയും ചെയ്തു. കലോത്സവ വേദിയില്‍ നിന്നും ഇപ്പോഴത്തെ പോയിന്റ് നില അറിയുമ്പോള്‍, കോഴിക്കോട് ജില്ല 422 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തുണ്ട്. തൊട്ട് പിറകെ തൃശൂര്‍ ജില്ലയും മലപ്പുറവും ഇഞ്ചോടിഞ്ച് പോരാട്ടം ആണ് നടത്തുന്നത്. 410 പോയിന്റാണ് തൃശൂരും മലപ്പുറവും സ്വന്തമാക്കിയത്. രണ്ടാം ദിനമായ ഇന്ന് ഹൈസ്‌കൂള്‍ വിഭാഗം ഭരതനാട്യം, കുച്ചിപ്പുടി, യക്ഷഗാനം ഉള്‍പ്പെടെയുള്ള മല്‍സരങ്ങള്‍ വിവിധ വേദികളില്‍ ആയി പുരോഗമിക്കുക ആണ്. ഹയര്‍ സെക്കന്ററി വിഭാഗം തിരുവാതിരക്കളി, വട്ടപ്പാട്ട് അടക്കമുള്ള മല്‍സരങ്ങളും തിരുവാതിരയും ഒപ്പനയുമടക്കമുള്ള ജനപ്രിയ ഇനങ്ങളും അരങ്ങില്‍ ഉണ്ട്