mg-university
MG university

ബിരുദ, ബിരുദാനന്തര

പ്രൈവറ്റ് രജിസ്‌ട്രേഷൻ

ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ചു. ഇന്ന് മുതൽ അപേക്ഷ നൽകാം.

യു.ജി., പി.ജി. ഫുൾ കോഴ്‌സുകൾക്ക് പിഴ കൂടാതെ ഡിസംബർ 16 വരെയും 1050 രൂപ പിഴയോടെ 17 മുതൽ 23 വരെയും 2100 രൂപ പിഴയോടെ ഡിസംബർ 24 മുതൽ 31 വരെയും ഓൺലൈനായി അപേക്ഷ നൽകാം.

യു.ജി., പി.ജി. നോൺ ഫുൾ കോഴ്‌സ് രജിസ്‌ട്രേഷന് സർവകലാശാല വെബ്‌സൈറ്റിൽ വിജ്ഞാപനത്തിനൊപ്പമുള്ള അപേക്ഷഫോം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. www.epay.mgu.ac.in വഴി ഫീസടച്ച് രസീത് അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണം. അടച്ച ഫീസ് തിരികെ ലഭിക്കില്ല.

ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും ഓഫ്‌ലൈൻ കോഴ്‌സുകളുടെ പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും 'പ്രൊഫ. ഇൻ ചാർജ് ഒഫ് പ്രൈവറ്റ് രജിസ്‌ട്രേഷൻ, മഹാത്മാ ഗാന്ധി സർവകലാശാല, തപാൽ സെക്ഷൻ, റൂം നമ്പർ 49, പ്രിയദർശിനി ഹിൽസ് പി.ഒ., കോട്ടയം 686560' എന്ന വിലാസത്തിൽ രജിസ്‌ട്രേഡ് തപാലിൽ അയയ്ക്കാം.

വിശദവിവരം www.mgu.ac.inൽ. ഫോൺ: 04812733455 (ബി.കോം), 2733427 (പി.ജി.), 2733365.

സന്ദർശനസമയം

വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് വിവിധ വകുപ്പുകളിലേക്കും ബ്രാഞ്ച് ഓഫീസർമാർ, പ്രോ വൈസ് ചാൻസലർ, വൈസ് ചാൻസലർ എന്നിവരുടെ കാര്യാലയങ്ങളിലേക്കുമുള്ള പ്രവേശനം ഉച്ചകഴിഞ്ഞ് രണ്ട് മുതൽ നാലുവരെയാക്കി നിജപ്പെടുത്തി.

ഇന്റർ സെമസ്റ്റർ വെക്കേഷൻ

പരീക്ഷ ക്യാമ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഡിസംബർ രണ്ട് മുതൽ 13 വരെ അദ്ധ്യാപകർക്ക് ഇന്റർ സെമസ്റ്റർ വെക്കേഷൻ അനുവദിച്ച് ഉത്തരവായി. ഡിസംബർ രണ്ടിന് രാവിലെ എല്ലാ അദ്ധ്യാപകരും പ്രിൻസിപ്പൽമാരിൽ നിന്നുള്ള വിടുതൽ ഉത്തരവുമായി മൂല്യനിർണയ ക്യാമ്പിൽ റിപ്പോർട്ട് ചെയ്യണം.

പരീക്ഷ തീയതി

രണ്ടാം സെമസ്റ്റർ എൽ എൽ.ബി. (ത്രിവത്സരം), ആറാം സെമസ്റ്റർ എൽ എൽ.ബി. (പഞ്ചവത്സരം, കോമൺ) എന്നിവയുടെ 'റ്റോർറ്റ്‌സ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്‌ഷൻ ലോ 2' വിഷയത്തിന്റെ പരീക്ഷ ഡിസംബർ 16ന് നടക്കും. പരീക്ഷ സമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.പി.എഡ് റഗുലർ (2017 അഡ്മിഷൻ)/ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 12 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്‌സി. ഫിസിക്‌സ് (മെറ്റീരിയൽ സയൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.