ജയ്പ്പൂർ: ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ട് രാജസ്ഥാനിൽ വീണ്ടും കോൺഗ്രസിന് വിജയം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി ഒരാഴ്ച പിന്നിടുമ്പോഴാണ് കോൺഗ്രസ് വീണ്ടും അടുത്ത തെരഞ്ഞെടുപ്പ് വിജയം. തദ്ദേശ സ്ഥാപനങ്ങളിലെ മേയർ, ചെയർപേഴ്‌സൺ സ്ഥാനങ്ങളാണ് കോൺഗ്രസ് നേടിയത്.
49ൽ 35 ചെയർപേഴ്‌സൺ, മേയർ സീറ്റുകളാണ് കോൺഗ്രസ് വിജയിച്ചത്. മൂന്ന് നഗര നിഗം, 17 നഗര പരിഷത്ത്, 29 നഗര പാലിക എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ഒരു നഗര നിഗം, 13 നഗര പരിഷത്ത്, 21 നഗര പാലിക എന്നിവിടങ്ങളിലാണ് കോൺഗ്രസ് വിജയിച്ചത്. രണ്ട് നഗര നിഗമുകളിലും നാല് നഗര പരിഷത്തുകളിലും ഏഴ് നഗര പാലികളിലും ബി.ജെ.പി നേടിയെടുത്തു.