revealing-cloths

സ്ത്രീകൾ ശരീരം കാണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ (സെക്സിയായി) ധരിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി പുതിയ പഠന റിപ്പോർട്ട്. 38രാജ്യങ്ങളിൽ നിന്നായി 300ലധികം പേരെ ഉൾക്കൊള്ളിച്ച് നടത്തിയ പഠനത്തിന് ശേഷമാണ് പുതിയ കണ്ടെത്തൽ. സ്ത്രീകൾ സോഷ്യൽ സ്റ്റാറ്റസിന് പ്രധാന്യം നൽകുന്നത് കൊടുക്കുന്നത് കൊണ്ടാണ് ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നതെന്നാണ് പഠനത്തിലൂടെ വ്യക്തമാകുന്നത്.

സാമ്പത്തികപരമായി തുല്യതയില്ലാത്ത സാഹചര്യത്തിൽ ജീവിക്കുമ്പോൾ സമൂഹത്തിൽ തങ്ങൾക്കുള്ള സ്ഥാനത്തെക്കുറിച്ച് സ്ത്രീകളെ ഉത്ക്കണ്ഠരാക്കുന്നു. തങ്ങളുടെ സോഷ്യൽ സ്റ്റാറ്റിനെ കുറിച്ച് അവർ ചിന്തിക്കുന്നു. മാത്രമല്ല കാമുകനൊടൊപ്പമുള്ള ആദ്യ ദിവസം ചിലവിടാനായി അവർ തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളും താരതമ്യം ചെയ്താണ് പഠനം. സാമ്പത്തികപരമായി അന്തരമുള്ള സ്ഥലങ്ങളിൽ നിന്നുള്ളവർ കൂടുതൽ സെക്‌സി വസ്ത്രങ്ങൾ ധരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ആദ്യരാത്രിയിൽ ധരിക്കാൻ സെക്സി വസ്ത്രങ്ങളാണ് സ്ത്രീകൾ തിരഞ്ഞെടുക്കുന്നത്. സാമ്പത്തിക അസമത്വം നിലനിർക്കുന്നിടത്തോളം സ്ത്രീകളിൽ ബാഹ്യസൗന്ദര്യത്തെക്കുറിച്ചുള്ള ആകുലതകൾ നിലനിൽക്കുമെന്നും ഇതിന്റെ ഭാഗമായി മാനസിക പിരിമുറുക്കവും സ്ത്രീകൾക്ക് നേരിടേണ്ടവരുമെന്നും പഠനത്തിൽ പറയുന്നു.