case-diary-

ഹൈദരാബാദ്: തെലങ്കാനയിൽ മൃഗ ഡോക്ടറായ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിന് സമാനമായി മറ്റൊരു സംഭവം കൂടി.ഇന്നലെ 26കാരിയുടെ മൃതദേഹം കണ്ടെത്തിയ ഷംസദാബാദിൽ നിന്ന് തന്നെയാണ് കത്തിക്കരിഞ്ഞ നിലയിൽ മറ്റൊരു സ്ത്രീയുടെ മൃതദേഹം ഇന്ന് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഷംസദാബാദിന്റെ പുറത്ത് തുറസായ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മൃഗ ഡോക്ടറുടെ മൃതദേഹം കടന്നതിന് ഏതാനും കിലോമീറ്ററുകൾ അകലെയാണ് രണ്ടാമത്തെ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഈ രണ്ടു മരണങ്ങളുമായി ഏതെങ്കിലും തരത്തിലുളള ബന്ധമുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നു.

മൃഗഡോക്ടറുടെ മരണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. അതിനിടെയാണ് സമാനമായ സാഹചര്യത്തിൽ മറ്റൊരു സ്ത്രീ കൂടി മരിച്ചിരിക്കുന്നത്.

ബുധനാഴ്ച വൈകീട്ട് ഷംഷദാബാദിലെ തന്റെ വീട്ടില്‍ നിന്നു പുറത്തിറങ്ങിയ യുവതിയെ പിറ്റേ ദിവസം കിലോമീറ്ററുകൾക്കപ്പുറം കത്തിക്കരിഞ്ഞനിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. ക്രൂരമായി ബലാത്സംഗത്തിനിരയായാണ് യുവതി കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ട്.