നൂർ സുൽത്താൻ : കസാക്കിസ്ഥാനിൽ നടക്കുന്ന പാകിസ്ഥാനെതിരായ ഡേവിസ് കപ്പ് ടെന്നിസിന്റെ ആദ്യരണ്ട് സിംഗിൾസുകളിലും ഇന്ത്യയ്ക്ക് വിജയം ആദ്യ സിംഗിൾസിൽ രാംകുമാർ രാമനാഥൻ 6-0, 6-0ത്തിന് മുഹമ്മദ് ഷൊയ്ബിനെയും രണ്ടാം മത്സരത്തിൽ സുമിത് നാഗൽ 6-0, 6-2ന് ഹുസൈഫ അബ്ദുൽ റഹ്മാനെയും തോൽപ്പിച്ചു. ഇന്ന് ഡബിൾസിൽ ലിയാൻഡർ പേസ് ജീവൻ നെടുഞ്ചേഴിയൻ സഖ്യം ഹുസൈഫ-ഷൊയ്ബ് സഖ്യത്തെ നേരിടും.
ഇൗസ്റ്റ് ബംഗാളിലേക്ക്
മാഞ്ചസ്റ്റർ യുണൈറ്റഡ്
കൊൽക്കത്ത : 100-ാം വാർഷികം ആഘോഷിക്കുന്ന കൊൽക്കത്താ ക്ളബ് ഇൗസ്റ്റ് ബംഗാളിനോട് സൗഹൃദ മത്സരം കളിക്കാൻ ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തുന്നു. അടുത്തവർഷം ജൂലായ് -ആഗസ്റ്റ് മാസങ്ങളിലാകും മത്സരം. ഇതിന് മുന്നോടിയായി ഗ്രൗണ്ടും സ്റ്റേഡിയവും കാണാൻ ഇംഗ്ളീഷ് ക്ളബ് അധികൃതർ ഇന്നലെ കൊൽക്കത്തയിലെത്തിയിരുന്നു.
സൗരവ് സെമിയിൽ
ലക്നൗ : ഇന്ത്യൻ യുവ താരങ്ങളായ സൗരവ് വെർമ്മയും ഋതുപർണദാസും സെയ്ദ മോഡി ഇന്റർനാഷണൽ ബാഡ്മിന്റണിന്റെ സെമിഫൈനലിലെത്തിയപ്പോൾ സീനിയർ താരം കെ. ശ്രീകാന്ത് ക്വാർട്ടറിൽ പുറത്തായി. സൗരവ് 21-19, 21-16 ന് ക്വാർട്ടറിൽ തായ്ലൻഡിന്റെ കുൻലാവുനിനെയാണ് കീഴടക്കിയത്.
ഷൺമുഖം പരിശീലകൻ
ന്യൂഡൽഹി: ഇന്ത്യൻ ദേശീയ ടീം അസിസ്റ്റന്റ് കോച്ച് ഷൺമുഖം വെങ്കിടേഷിനെ അണ്ടർ 19 ദേശീയ ടീമിന്റെയും ഫുട്ബാൾ ഫെഡറേഷന്റെ ജൂനിയർ ടീമായ ഇന്ത്യൻ ആരോസിന്റെയും പരിശീലകനായി നിയമിക്കാൻ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ തീരുമാനിച്ചു.