
മലയാളത്തിന്റെ പ്രിയ നായിക മഞ്ജു വാര്യർ വിദ്യാർത്ഥികൾക്കൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കണ്ണാടിക്കൂടും കൂട്ടി.... എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണ് മഞ്ജു ചുവടുവയ്ക്കുന്നത്. തേവര സേക്രട്ട് ഹാർട്ട് കോളേജിലെ യൂണിയൻ ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിലാണ് താരത്തിന്റെ പ്രകടനം.
സിബി മലയിൽ സംവിധാനം ചെയ്ത് 1998–ൽ പുറത്തിറങ്ങിയ ‘പ്രണയവർണങ്ങൾ’ എന്ന ചിത്രത്തിലെ ഗാനമാണിത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഈ പാട്ടിന് ഇന്നും ആരാധകർ ഏറെയാണ്. ഇതുകൊണ്ട് തന്നെ ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ ആണ് ഈ ഗാനത്തിന് ഈണം പകർന്നത്. കെ.ജെ.യേശുദാസും കെ.എസ് ചിത്രയും ചേർന്ന് ഗാനം ആലപിച്ചു. ചിത്രത്തിൽ മഞ്ജുവിനൊപ്പം സുരേഷ് ഗോപി, ദിവ്യ ഉണ്ണി, ബിജു മേനോൻ തുടങ്ങിയവരും അഭിനയിച്ചു.
Manju warrier @ Sacred Heart College, Thevara pic.twitter.com/hy152XQmMq
— Dhanya_K_Vilayil (@vilayil_k) November 29, 2019
#Manjuwarrier
— Dhanya_K_Vilayil (@vilayil_k) November 29, 2019
കൊച്ചി സേക്രഡ് ഹാർട്ട്സിൽ കോളേജ് യൂണിയൻ പരിപാടിക്ക് എത്തിയ മഞ്ജു വാര്യർ വിദ്യാർത്ഥിനികൾക്കു ഒപ്പം ചുവടു വെക്കുന്നു.... pic.twitter.com/uAtuNfBGGY