kauthukam-

സ്പെയിൻ : അശ്ലീലച്ചുവയുള്ള ശില്പങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന സ്പെയിനിലെ കോസ്റ്റ ബ്ലാങ്ക ബീച്ച് വിവാദത്തിൽ. ബീച്ചിൽ സ്ഥാപിച്ചിട്ടുള്ള ഗ്രാഫിക് ശൈലിയിലുള്ള നഗ്നദൃശ്യങ്ങൾ സഞ്ചാരികളെ ഇവിടെനിന്ന് അകറ്റുകയാണ്. ഇവ അശ്ലീലതയുടെ അങ്ങേയറ്റമാണെന്നും കുട്ടികൾ സ്ഥിരമായി എത്താറുള്ള ഒരിടത്ത് ഇത് അനുചിതമാണെന്നുമാണ് വിമർശനം.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ആൺപെൺ ശില്പങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. കുടുംബമായി എത്തുന്നവർക്ക് ഇവ ഒരിക്കലും ആസ്വദിക്കാൻ കഴിയില്ലെന്നാണ് വിമർശകരുടെ വാദം. കലാരൂപമാണെങ്കിലും അത് കുട്ടികളുടെ മനസിൽ ലൈംഗികതയേക്കുറിച്ച് ശരിയല്ലാത്ത ചിത്രങ്ങൽ നൽകുമെന്നാണ് പരാതിയുയരുന്നത്..

ബീച്ചിൽ കച്ചവടം നടത്തുന്നവരും ശില്പങ്ങൾക്കെതിരെ രം​ഗത്തെത്തിയിട്ടുണ്ട്. സഭ്യതയുടെ അതിർവരമ്പുകള്‍ ചിത്രം ലംഘിക്കുന്നുവെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. അതേസമയം ശില്പങ്ങൾ കാണാൻ മാത്രമായി ബീച്ചിൽ എത്തുന്നവരുണ്ടെന്നും കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാണ് ഇവ സ്ഥാപിച്ചതെന്നുമാണ് അധികൃതർ പറയുന്നത്.