health-

ഗർഭനിരോധന മാർ​ഗങ്ങളിൽ ഏറ്റവും ഫലപ്രദമെന്ന് കരുതുന്നതും ഏറ്റവുമധികം പേർ ഉപയോഗിക്കുന്നതുമാണ് ഗർഭനിരോധന ഉറകൾ അഥവാ കോണ്ടം. അനാവശ്യ ഗർഭധാരണവും ലൈംഗിക രോഗങ്ങൾ പകരുന്നതും ഒഴിവാക്കാൻ ഏറ്റവും നല്ല മാർഗമായാണ് ഇതിനെ കാണുന്നത്. എന്നാൽ കോണ്ടം ഉപയോഗിക്കുന്നതിൽ പലർക്കും പല തെറ്റിദ്ധാരണകൾ ഉണ്ട്.

കോണ്ടം ഉപയോഗിച്ചുള്ള ഗര്‍ഭനിരോധനം പരാജയപ്പെടാ‍നുള്ള സാദ്ധ്യത രണ്ട് ശതമാനം മാത്രമാണ്. ശരിയായ വിധത്തിൽ ഉപയോഗിക്കാതിരിക്കുന്നതാണ് പലപ്പോഴും ഈ മാർഗം പരാജയപ്പെടാൻ കാരണം. രണ്ട് കോണ്ടം ഉപയോഗിച്ചാ‍ൽ കൂടുതൽ ഗുണം കിട്ടുമെന്ന തെറ്റിദ്ധാരണ ചിലർക്കെങ്കിലുമുണ്ട്. കോണ്ടം ഉപയോ​ഗിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് കാലിഫോർണിയയിലെ ടുറെക് ക്ലിനിക്കിലെ പ്പുരുഷ ലെെം​ഗിക ആരോ​ഗ്യ വിദ​ഗ്ധൻ ഡോ. പോൾ ടുറെക് പറയുന്നു.

സെക്സിനിടയിൽ കോണ്ടം ഉപയോ​ഗിക്കുമ്പോൾ പല പുരുഷന്മാരും കോണ്ടത്തിന് തകരാറുണ്ടോ എന്നത് പരിശോധിക്കാൻ മറന്ന് പോകാറുണ്ട്. കോണ്ടത്തിൽ ചെറിയ ദ്വാരങ്ങൾ ചിലപ്പോൾ ഉണ്ടായേക്കാം. ഇത് നിങ്ങൾക്കോ പങ്കാളികൾക്കോ വലിയ റിസ്കിന് കാരണമാകും. അത് കൊണ്ട് തന്നെ കോണ്ടം ഉപയോ​ഗിക്കുന്നതിന് മുമ്പ് തകരാറുകളുണ്ടോ എന്നത് നിർബന്ധമായും പരിശോധിക്കണം.

ചിലർ ലൈംഗികബന്ധത്തിന്റെ ആരംഭത്തിൽ കോണ്ടം ഉപയോഗിക്കില്ല. ഇങ്ങനെ ചെയ്യുന്നത് ലൈംഗിക രോഗങ്ങൾ പിടിപെടാൻ കാരണമാകാറുണ്ട്. ലൈംഗികബന്ധം പൂർത്തിയാകുന്നതിന് മുമ്പ് കോണ്ടം ഊരിമാറ്റുന്നവരുമുണ്ട് കോണ്ടം ലൈംഗികബന്ധം അവസാനിക്കുന്നത് വരെ ധരിക്കേണ്ടതാണ്. അത് നേരത്തെ മാറ്റുന്നത് ധരിക്കാതെ ബന്ധത്തിലേർപ്പെടുന്നതിന് സമമാണ്.

ഉപയോഗിച്ച കോണ്ടം വീണ്ടും ഉപയോഗിക്കുന്നത് ഗർഭധാരണത്തിന് സാധ്യത വർദ്ധിപ്പിക്കും. ഉപയോഗിച്ച കോണ്ടത്തിൽ ബീജം പറ്റിപ്പിടിച്ചിരിക്കും. കൂടാതെ ഇത് ശുചിത്വരഹിതവുമാണ്.

കോണ്ടം എപ്പോഴും തണുപ്പുള്ള, നനവില്ലാത്ത സ്ഥലത്താണ് സൂക്ഷിക്കേണ്ടത്. അല്ലെങ്കിൽ അവ ഉണങ്ങിപ്പോവുകയും കേടാവുകയും ചെയ്യും. അത് ധരിക്കാനും ഉപയോഗിക്കാനും വിഷമമുണ്ടാക്കുകയും അതിനൊപ്പം സുരക്ഷിതത്വം ഇല്ലാതാക്കുകയും ചെയ്യും..