പ്രശസ്ത സാഹിത്യകാരൻ ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥ ചലച്ചിത്രമാകുന്നു. ഛായാഗ്രാഹകൻ വേണു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാച്ചിയമ്മയായി പാർവതിയാണ് വേഷമിടുന്നത്. മാതൃത്വത്തിന്റെയും സ്നേഹത്തിന്റെയും ആത്മീയതയുടെയും വിവിധ തലങ്ങളിലൂടെ സഞ്ചരിക്കുന്ന രാച്ചിയമ്മ പാർവതിക്ക് മറ്റൊരു മികച്ച കഥാപാത്രം സമ്മാനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1969 ൽ പ്രസിദ്ധീകരിച്ച ചെറുകഥയാണിത്.ആസിഫ് അലിയാണ് നായകൻ. ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ മൂന്നിന് പീരുമേട്ടിൽ തുടങ്ങും. വേണു തന്നെയാണ് തിരക്കഥയെഴുതിരിക്കുന്നത്.
വിവിധ സംവിധായകർ ചേർന്ന് ഒരുക്കുന്ന ആന്തോളജി വിഭാഗത്തിലുള്ള ചിത്രമാണിത്. ആഷിക് അബു, രാജീവ് രവി, ജയ്.കെ എന്നിവരാണ് മറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. പി.കെ പ്രൈമാണ് ചിത്രം നിർമ്മിക്കുന്നത്. പെണ്ണും ചെറുക്കനും എന്നാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. ഉണ്ണി ആർ. രചന നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്.