oppana

'​ച​ന്ദി​ര​മു​ഖം​ ​ന​ല്ല​ ​ഒ​ളി​ചി​ന്തും​ ​പു​തു​ക്ക​ത്തി​ൽ​"...​ ​ആ​ഹാ​ ​എ​ന്തൊ​രു​ ​ചേ​ല്.​ ​കാ​തി​ലേ​ക്ക് ​ഒ​ഴു​കി​യെ​ത്തി​യ​ ​ഇ​ശ​ലുക​ളും​ ​കു​പ്പി​വ​ള​ക്കി​ലു​ക്ക​ങ്ങ​ളും​ ​ഭൂ​മി​യി​ലെ​ ​ഹൂ​റി​മാ​രു​ടെ​ ​വ​ര​വ​റി​യി​ച്ചു.​ ​വ​ഴി​ ​നീ​ളം​ ​കൈ​കൊ​ട്ടി​വ​ന്ന് ​ചാ​യ​ലും​ ​മു​റു​ക്ക​വും​ ​ഇ​ട​മു​റു​ക്ക​വും​ ​ആ​വ​ർ​ത്തി​ച്ച് ​ഇ​ശ​ലി​ന്റെ​ ​അ​ക​മ്പ​ടി​യി​ൽ​ ​ചൊ​ടി​യു​ള്ള​ ​ചു​വ​ടു​വ​യ്‌​പ്പു​മാ​യി​ ​മ​ണ​വാ​ട്ടി​യും​ ​സ​ഖി​മാ​രും​ ​ഒ​ന്നാം​ ​വേ​ദി​യി​ൽ​ ​നി​റ​ഞ്ഞ​പ്പോ​ൾ​ ​ആ​സ്വാ​ദ​ക​ർ​ ​ഒ​ഴു​കി​യെ​ത്തി.​ ​'​എ​ന്തൊ​രാ​ൾ​ക്കൂ​ട്ടം​'.​

​വേ​ദി​ ​നി​റ​ഞ്ഞു​ ​ക​വി​ഞ്ഞ​തോ​ടെ​ ​പൂ​ര​പ്പ​റ​മ്പി​ലെ​ ​ആ​വേ​ശ​ത്തോ​ടെ​ ​മൈ​താ​ന​ത്തി​ന്റെ​ ​മു​ക്കി​ലും​ ​മൂ​ല​യി​ലും​ ​നി​ന്ന് ​ആ​സ്വാ​ദ​ക​ർ​ ​മൊ​ഞ്ച​ത്തി​യാ​യ​ ​മ​ണ​വാ​ട്ടി​ക​ളെ​ ​ക​ണ്ടു.​മ​ല​ബാ​റി​ന്റെ​ ​ക​ല​യെ​ ​വാ​രി​പു​ണ​രാ​ൻ​ ​യു​വ​ത്വ​വും​ ​പ​ഴ​യ​ ​ത​ല​മു​റ​യും​ ​ഒ​രു​ ​പോ​ലെ​ ​ഓ​ടി​യെ​ത്തി​യെ​ന്ന​താ​ണ് ​ശ്ര​ദ്ധേ​യം.​ ​അ​ശ​കി​ലാ​യ് ​പേ​ശു​ന്ന​ ​ഖു​ശി​ ​മ​ന​മി​ൽ​ ​ഏ​ശു​ന്ന് ​മി​ശി​യി​ണ​യി​ൽ​ ​നേ​ശ​ത്തി​ൽ​ ​തെ​ളി​യു​ന്ന​ത്...​ ​ഇ​ശ​ലു​ക​ൾ​ക്കൊ​പ്പം​ ​ഭാ​വ​ത്തോ​ടെ​ ​ഇ​ഴു​കി​ച്ചേ​ർ​ന്ന് ​മ​ണ​വാ​ട്ടി​യും​ ​സ​ഖി​മാ​രും.​ ​


മ​ണ​വാ​ട്ടി​യു​ടെ​ ​മു​ഖ​ത്തെ​ ​നു​ണ​ക്കു​ഴി​യും​ ​സ​ഖി​മാ​രു​ടെ​ ​ചി​രി​യും​ ​ക​ണ്ണി​മ​ ​വെ​ട്ടാ​തെ​ ​നോ​ക്കി​നി​ൽ​ക്കു​ന്ന​ ​സ​ദ​സും​ ​സാ​യം​സ​ന്ധ്യ​യി​ൽ​ ​കാ​ഞ്ഞ​ങ്ങാ​ടി​ന്റെ​ ​മ​ന​സ് ​കു​ളി​ർ​പ്പി​ച്ചു.​ ​ത​ന​ത് ​ചി​ട്ട​വ​ട്ട​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​നി​ന്ന് ​പു​തു​മ​യാ​ർ​ന്ന​ ​ശീ​ലു​ക​ളും​ ​ചൊ​ടി​യു​ള്ള​ ​ചു​വ​ടു​മാ​യി​ ​ഹൈ​സ്‌​കൂ​ൾ​ ​വി​ഭാ​ഗം​ ​ഒ​പ്പ​ന​കൂ​ട്ടം​ ​അ​ഴ​കി​ന്റെ​ ​താ​ള​കാ​ഴ്ച​യാ​ണ് ​ഒ​രു​ക്കി​യ​ത്.​ ​ക​ലോ​ത്സ​വ​ത്തി​ന്റെ​ ​സൗ​ന്ദ​ര്യ​മാ​ണ് ​ഒ​പ്പ​ന.​ ഒ​പ്പ​ന​യി​ലെ​ ​മ​ണ​വാ​ട്ടി​ക്ക് ​അ​തി​ലു​മേ​റെ​ ​സൗ​ന്ദ​ര്യം.​ ​ഒ​ന്ന​ര​ ​മ​ണി​ക്കൂ​ർ​ ​നീ​ളു​ന്ന​ ​ഒ​രു​ക്ക​മു​ണ്ട് ​ട്ടോ​ ​മ​ണ​വാ​ട്ടി​യാ​കാ​ൻ.​ ​ഇ​ന്നാ​ണ് ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗം​ ​ഒ​പ്പ​ന​ ​മ​ത്സ​രം.