കലോത്സവ ഡ്യൂട്ടിക്ക് എത്തുന്ന പൊലീസുകാർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നാണ് സംഘാടകർ പറയുന്നത്. അവിടെ പോയ ഒരു പൊലീസുകാരി കണ്ടത് ഒരു ഹാൾ വസ്ത്രം മാറാൻ പോലും ഇടമില്ല. എന്തു ചെയ്യും? വീട് അടുത്ത ജില്ലയിലാണ് വൈകിട്ട് അഞ്ചിന് ഡ്യൂട്ടി കഴിഞ്ഞപ്പോൾ തന്നെ അടുത്ത വണ്ടിക്ക് വീട്ടിലേക്കു തന്നെ പൊയി. പുലർച്ചെ അഞ്ചിനു വണ്ടി പിടിച്ചാലെ ഇവിടെ തിരികെ ഡ്യൂട്ടിക്കെത്താൻ കഴിയൂ. കുറച്ചേറെ പേർ കൂട്ടായിട്ട് ഇവിടെ വീട് വാടകയ്ക്കെടുത്താണ് കഴിയുന്നത്.
തീർന്നില്ല പ്രശ്നം. ഭക്ഷണം കഴിക്കണമെങ്കിൽ മിക്കവരും വേദികളിൽ കിലോമീറ്റർ അകലെയുള്ള ഊട്ടുപുരയിലെത്തണം. അതും ഒന്നൊന്നര ട്രാഫിക് കുരുക്കും പിന്നിട്ട് നേരത്തെ തന്നെ പൊലീസ് ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയതാണ് അതാത് വേദികളിൽ ഡ്യൂട്ടിയിലുള്ളവർക്ക് പൊതിച്ചോറ് എത്തിക്കണമെന്ന്. നടപ്പില്ലെന്നായപ്പോൾ ഒരു കോൺസ്റ്റബിൽ മന്ത്രി ഇ.ചന്ദ്രശേഖരനോടു പരാതി പറയുന്നത് ചാക്യാർ നേരിട്ട് കേട്ടതാണ്.
കേൾക്കുക മാത്രമല്ല ചിലതൊക്കെ കാണുകയും ചെയ്തു! വയലിന്റെ പശ്ചാത്തല സംഗീതത്തിൽ മുട്ടിയിരുമി സൊറ പറഞ്ഞിരിക്കുക എന്നത് കിടിലൻ റൊമാന്റിക്കായിരിക്കും. ഒപ്പം ചെറുകുളിരും കൂടിയും കൂടിയുണ്ടെങ്കിലോ? വേദി 22 ൽ അത്തരത്തിൽ രണ്ടുമൂന്ന് ഇണക്കിളികളെ 'കണ്ടേനി" ഒരേയൊരു എ.സി ഹാളാണ്. സിനിമാ തിയേറ്ററുകളിൽ മൂലയൽ പോയി ഇരിക്കുംപോലെയാണ് ചിലർ ഒതുങ്ങികൂടിയത്. ഒന്നു രണ്ടു മത്സരം കഴിഞ്ഞപ്പോൾ സീൻ മാറി. വയലിൻ ആസ്വദിക്കാൻ ഒറിജിനൽ സംഗീത പ്രേമികൾ ഹാളിലേക്ക് ഇടിച്ചു കയറി ( അതോ പുറത്തെ ചൂടു കാരണം കുറച്ചൊന്നു തണുക്കാൻ കയറിയതോ)