ആസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ ധാരാളമായി ഉപയോഗിക്കുന്ന ടർക്കി ഇറച്ചി അവിടെ ക്രിസ്മസ് - ക്രിസ്മസ് കാലത്തും അതീവ വിശിഷ്ട ഭക്ഷണമാണ് . സമീകൃതാഹാരമായ ടർക്കി കോഴികളെ കേരളത്തിൽ പലയിടങ്ങളിലും വളർത്താറുണ്ടെങ്കിലും ഇതിന്റെ ഇറച്ചിക്ക് കേരളത്തിൽ അത്ര പ്രചാരമില്ല.
കൊളസ്ട്രോൾ തീരെ കുറവാണെന്നതാണ് ടർക്കി ഇറച്ചിയെ ആരോഗ്യകരവും സുരക്ഷിതവുമാക്കുന്ന പ്രധാന ഘടകം. 100 ഗ്രാം ടർക്കി മാംസത്തിലുള്ള കൊളസ്ട്രോളിന്റെ അളവ് 60 മില്ലി ഗ്രാം മാത്രമാണ്.
വിറ്റാമിൻ എ, വിറ്റാമിൻ സി, ബി 6, സെലനിയം, സിങ്ക്, റൈബോഫ്ളാവിൻ, തയാമിൻ, നിയാസിൻ, കാൽസ്യം, ഫോസ്ഫറസ്, സോഡിയം, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, അയഡിൻ എന്നിവയാണ് ടർക്കിയിലെ പോഷക ഘടകങ്ങൾ. ഓർമ്മിക്കുക, സംസ്കരിച്ച ടർക്കി മാംസം പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ അവ ഒഴിവാക്കുക. മാംസം വീട്ടിൽത്തന്നെ പാകപ്പെടുത്തി കഴിക്കാം.