യുവനടൻ ഷെയ്ൻ നിഗത്തിന് നിർമാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് വൻ ചർച്ചകളാണ് സോഷ്യൽമീഡിയയിലടക്കം നടക്കുന്നത്. ഇതുസംബന്ധിച്ച വിവാദങ്ങൾ കത്തി നിൽക്കുന്ന വേളയിലാണ് ഷെയ്ന്റെ അച്ഛനും നടനുമായ അബിയുടെ ഓർമ്മ ദിനം. അബി അന്തരിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുകയാണ്. 2017 നവംബര്‍ 30ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. രക്താര്‍ബുദത്തെതുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു അബി.
വാപ്പച്ചിയുടെ ഓര്‍മ്മദിനത്തിൽ മകന്‍ ഷെയ്ന്‍ നിഗം സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. "ഇന്ന് വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണെന്നും നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണമെന്നു"മാണ് ഷെയ്‌ന്റെ കുറിപ്പ്. ഷെയ്നെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ശേഷമായിരുന്നു അഭിയുടെ വിടവാങ്ങല്‍. മകനെ മികച്ച ഒരു നടന്‍ ആക്കണമെന്നത് അബിയുടെ എക്കാലത്തേയും ആഗ്രഹമായിരുന്നു.