തിരുവനന്തപുരം വക്കം റെയിൽവേ സ്റ്റേഷനടുത്ത് ഉള്ള ഒരു വീട്ടിൽ വീട്ടമ്മ റൂമിനകത്ത് കയറിയതും ഒരു ശബ്ദം, നോക്കിയപ്പോൾ ഒരു കലത്തിനകത്ത് നിന്നാണ് ശബ്ദം. നോക്കിയപ്പോൾ മരപ്പട്ടിയുടെ കുഞ്ഞാണ്. ഉടൻ തന്നെ വീട്ടമ്മ കലത്തോടെ എടുത്ത് വീടിന്റെ പുറത്ത് കൊണ്ട് വച്ചു. മരപ്പട്ടി കുഞ്ഞ് ഇറങ്ങി ഓടി. തിരിച്ച് റൂമിനകത്ത് കയറിയതും വീണ്ടും ഉച്ചത്തിലുള്ള ശബ്ദം. ഇത്തവണ മേശയ്ക്കടിയിൽ മരപ്പട്ടിയും കുഞ്ഞും. ഉടൻ തന്നെ റൂം അടച്ചതിന് ശേഷം വാവയെ വിളിച്ചു. സ്ഥലത്ത് എത്തിയ വാവ റൂമിനകത്ത് കയറി. രണ്ട് പേരേയും പിടികൂടി. ഏറ്റവും അപകടം നിറഞ്ഞ നിമിഷങ്ങൾ. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.