തിരുവനന്തപുരം: മൻമോഹൻ സിംഗ് സർക്കാരും മോദി സർക്കാരും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൈകാര്യം ചെയ്ത രീതി താരതമ്യപ്പെടുത്തുന്ന കേരളകൗമുദി കാർട്ടൂൺ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി. 2018 മേയ് എട്ടിന് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച പഴയ ഹോട്ടൽ പുതിയ കുക്ക് എന്ന കാർട്ടൂണാണ് രാജ്യത്ത് സാമ്പത്തിക മാന്ദ്യം അതിരൂക്ഷമെന്ന് റിപ്പോർട്ടുകൾ വന്ന പുതിയ സാഹചര്യത്തിൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത് ദേശീയതലത്തിൽ വാട്സ് ആപ്പിലും ഫേസ്‌ബുക്കിലും പ്രചരിക്കുന്നത്. മലയാളത്തിലെ ചില പ്രമുഖപത്രങ്ങളും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത ഈ കാർട്ടൂൺ പ്രസിദ്ധീകരിച്ചു. കാർട്ടൂണിസ്റ്റ് ടി.കെ. സുജിത്തിന്റെ പേര് നീക്കം ചെയ്താണ് കാർട്ടൂണിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രചരിക്കുന്നത്.