crime

കോട്ടയം: മീനടം മാളികപ്പടിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ണൊഴുക്കത്ത് എൽസിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമാസക്തനായ പ്രതി സ്വന്തം ശരീരത്തിൽ മുറിവേൽപ്പിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.