1chingavanam1-rajappan-na

ചങ്ങനാശേരി: ഇത്തിത്താനത്ത് അച്ഛനെയും അമ്മയെയും മകനെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊൻപുഴ പാലമൂട് മുല്ലശ്ശേരി വീട്ടിൽ രാജപ്പൻ നായർ (തങ്കപ്പൻ - 70), ഭാര്യ സരസമ്മ (65), മകൻ രാജീവ് (രാജി - 36) എന്നിവരാണ് മരിച്ചത്. അവിവാഹിതനും ടിപ്പർ ലോറി ഡ്രൈവറുമായ രാജീവിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. സമീപത്ത് താമസിക്കുന്ന രാജപ്പൻ നായരുടെ മൂത്തമകൻ രാജേഷുമായുള്ള കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് കത്തിലുള്ളത്.

പൊലീസ് പറയുന്നതിങ്ങനെ: വെള്ളിയാഴ്‌ച രാത്രി രാജീവ് സുഹൃത്തായ പ്രദീപിനോട് രാവിലെ ജോലിക്ക് പോകുമ്പോൾ തന്നെക്കൂടി വിളിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാൽ ശനിയാഴ്ച രാവിലെ രാജീവിനെ കാണാത്തതിനെ തുടർന്ന് പ്രദീപ് ഫോൺ വിളിച്ചു. പ്രതികരിക്കാത്തതിനെ തുടർന്ന് തിരക്കിയെത്തിയ പ്രദീപ്, രാജീവിന്റെ വീട്ടിലെ ഹാളിലെ വെളിച്ചം കണ്ട് ജനാലയുടെ കർട്ടനിലൂടെ അകത്തേക്ക് നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. പൊലീസെത്തി വീട് തുറന്നപ്പോഴാണ് മൂന്നു പേരും ഹാളിൽ ചേർന്നു തൂങ്ങി നിൽക്കുന്നത് കണ്ടത്. ഇവർക്ക് നാട്ടുകാരുമായും ബന്ധുക്കളുമായും അധികം സഹകരണമുണ്ടായിരുന്നില്ല.