siachen-

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ സിയാച്ചിനിൽ സൈനിക ക്യാമ്പിന് നേരെ മഞ്ഞുമലയിടിഞ്ഞ് വീണ് രണ്ട് സൈനികർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. അപകടം നടന്ന ഉടൻ രക്ഷാസംഘം സ്ഥലത്തെത്തി പരിക്കേറ്റവരെ ഹെലി കോപ്ടറിൽ പുറത്തെത്തിച്ചു.

മെഡിക്കൽ സംഘം നന്നേ പരിശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമുദ്രനിരപ്പിൽ നിന്ന് 18,000 അടി ഉയരത്തിലുള്ള തെക്കൻ സിയാച്ചിൻ മലനിരകളിലാണ് അപകടം നടന്നത്. എട്ടംഗ പട്രോളിംഗ് സംഘമാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസവും സിയാച്ചിനിൽ മഞ്ഞ് മലയിടിഞ്ഞ് ആറ് സൈനികർ മരിച്ചിരുന്നു.